Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPM

ബെ​നാ​മി ഇ​ട​പാ​ട്; പി.​പി.​ദി​വ്യ​ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ

കൊ​ച്ചി: ബെ​നാ​മി ഇ​ട​പാ​ട് പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ. വി​വി​ധ ക​രാ​റു​ക​ളി​ൽ പി.​പി.​ദി​വ്യ ഇ​ട​പെ​ട്ട​തി​ന് തെ​ളി​വി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

കെ​എ​സ്‍​യു നേ​താ​വ് മു​ഹ​മ്മ​ദ് ഷ​മ്മാ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ നി​ല​പാ​ട് അ​റി​യി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ ബെ​നാ​മി ഇ​ട​പാ​ട് എ​ന്നാ​യി​രു​ന്നു പ​രാ​തി.

വി​വി​ധ ക​രാ​റു​ക​ളി​ൽ ദി​വ്യ ഇ​ട​പെ​ട്ട​തി​ന് തെ​ളി​വി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച​ക​ളി​ൽ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത​ത്.

Kerala

രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് അഡ്വ. ബി.എൻ. ഹസ്കർ

കൊല്ലം: രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് അഡ്വ. ബി.എൻ. ഹസ്കർ. രക്തസാക്ഷി ഫണ്ട് പോലും തിരിമറി നടത്തുന്ന നേതാക്കൻമാരെ സംരക്ഷിക്കുകയും അവരെ ചേർത്തു പിടിക്കുകയും ചെയ്യുന്ന അഴിമതിയുടെ കുത്തരങ്ങായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നേതാക്കളായ വി.ഡി. സതീശനും ഷിബു ബേബി ജോണും നടത്തുന്ന ഇടതുപക്ഷ പ്രവർത്തനങ്ങൾ പോലും സിപിഎം നടത്തുന്നില്ല. സിപിഎം ജീർണതയുടെ പടുകുഴിയിൽ എത്തപ്പെട്ടു എന്ന ബോധ്യത്തിൽനിന്നാണ് സിപിഎം വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടന്നിട്ട് ഒരു വർഷമാകുകയാണ്. ആറര കോടി രൂപയുടെ ബജറ്റുണ്ടായിരുന്ന പാർട്ടിയുടെ സംസ്ഥാനസമ്മേളനത്തിന്‍റെ കണക്ക് പോലും ഇതുവരെ പരിശോധിച്ചിട്ടില്ല. 50 ലക്ഷം നീക്കിയിരിപ്പ് ഉണ്ടായിരുന്നിട്ടുപോലും കണക്കുകൾ പരിശോധിച്ചിട്ടില്ല.

അങ്ങനെ പാർട്ടി അഴിമതിയിലേക്ക് പോകുകയാണ്. ഇത് പുതിയ വർഗം ഭരണകൂടത്തിനും പാർട്ടിക്കും മുകളിൽ ഉരിത്തിരിഞ്ഞുവന്നു. അവരുടെ കാര്യങ്ങൾക്ക് വേണ്ടി അവർ പാർട്ടിയെ നിയന്ത്രിക്കുകയാണ്. അതുകൊണ്ടാണ് താൻ പാർട്ടി വിടുന്നത്. കടക്ക് പുറത്ത് എന്ന് പറയുന്നതിനു മുൻപ് തന്നെ പുറത്ത് കടക്കുന്നതാണ് നല്ലതെന്നും ഹസ്കർ കൂട്ടിച്ചേർത്തു.

Kerala

സി​പി​എം നേതാക്കൾ കാലുവാരി; പരാതിയുമായി ആ​ർ​ജെ​ഡി

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കാ​ൻ കാ​ര​ണം സി​പി​എ​മ്മാ​ണെ​ന്ന് തു​റ​ന്ന​ടി​ച്ച് ആ​ർ​ജെ​ഡി നേ​തൃ​ത്വം. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലേ​ക്ക് മ​ത്സ​രി​ച്ച ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ തോ​ൽ​ക്കാ​ൻ കാ​ര​ണം സി​പി​എം നേ​താ​ക്ക​ളാ​ണ്.

ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ തോ​ൽ​പ്പി​ക്കാ​ൻ ഒ​രു വി​ഭാ​ഗം സി​പി​എം നേ​താ​ക്ക​ൾ പ്ര​വ​ർ​ത്തി​ച്ചെ​ന്നും ആ​ർ​ജെ​ഡി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് സി​പി​എം നേ​താ​ക്ക​ളു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി ആ​ർ​ജെ​ഡി സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി.

ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യ​രു​തെ​ന്ന ആ​ഹ്വാ​നം വ​രെ ഉ​ണ്ടാ​യി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ഇ​ല്ലെ​ങ്കി​ൽ പ്ര​വ​ർ​ത്ത​ക​ർ സ്വ​ന്തം നി​ല​യി​ൽ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും ആ​ർ​ജെ​ഡി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ആ​ർ​ജെ​ഡി​യു​ടെ ആ​രോ​പ​ണ​ത്തെ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം ത​ള്ളി. തെ​ര​ഞ്ഞെ​ടു​പ്പി​നെ ഒ​റ്റ​ക്കെ​ട്ടാ​യി​ട്ടാ​ണ് നേ​രി​ട്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

 

 

 

Kerala

ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ്; അ​ക്ര​മ​ത്തി​ലൂ​ടെ ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​ൻ സി​പി​എം ശ്ര​മം: സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന ടി.​എ.​മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​യെ ര​ക്ഷി​ക്കാ​ൻ സി​പി​എം ശ്ര​മം ആ​രം​ഭി​ച്ചെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​നു നേ​രെ സി​പി​എം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ര​ക്ത​സാ​ക്ഷി ഫ​ണ്ട് വെ​ട്ടി​പ്പി​ൽ നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​ണ് ഈ ​ആ​ക്ര​മ​ണം. മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ലൂ​ടെ സി​പി​എ​മ്മി​ന്‍റെ ജീ​ർ​ണ​ത​യാ​ണ് തു​റ​ന്നു​കാ​ട്ട​പ്പെ​ട്ട​ത്. ഇ​തി​ലെ ജാ​ള്യ​ത​യാ​ണ് സി​പി​എ​മ്മി​നെ ആ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​ത്.

ര​ക്ത​സാ​ക്ഷി കു​ടും​ബ​ത്തോ​ടും അ​ണി​ക​ളോ​ടും സി​പി​എ​മ്മി​ന് അ​ൽ​പ്പ​മെ​ങ്കി​ലും ആ​ത്മാ​ർ​ത്ഥ​ത​യു​ണ്ടെ​ങ്കി​ൽ ഫ​ണ്ട് വെ​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ക​ണം. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​തം; സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി

ക​ണ്ണൂ​ർ: ടി.​ഐ.​മ​ധു​സൂ​ദ​ൻ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കു​ഞ്ഞി​കൃ​ഷ്ണ​നെ സി​പി​എം ത​ള്ളി. കു​ഞ്ഞി​കൃ​ഷ്ണ​ൻ രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളു​ടെ കോ​ടാ​ലി കൈയാണെന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ.​രാ​ഗേ​ഷ് പ​റ​ഞ്ഞു.

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ പാ​ർ​ട്ടി ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്ന് കെ.​രാ​ഗേ​ഷ് ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ധ​ൻ​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട്, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട്, പാ​ർ​ട്ടി ഓ​ഫീ​സ് നി​ർ​മാ​ണ ഫ​ണ്ട് എ​ന്നി​ങ്ങ​നെ മൂ​ന്ന് ഫ​ണ്ടു​ക​ളി​ൽ നി​ന്നാ​ണ് തി​രി​മ​റി ന​ട​ത്തി​യ​ത്.

ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റ് ഉ​ൾ​പ്പെ​ടെ തെ​ളി​വ് സ​ഹി​തം സം​സ്ഥ​നാ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ സ​മ​നി​ല തെ​റ്റി: പി.​എം.​എ.​സ​ലാം

മ​ല​പ്പു​റം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യോ​ടെ സി​പി​എം നേ​താ​ക്ക​ളു​ടെ സ​മ​നി​ല തെ​റ്റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര് നോ​ക്കി കാ​ര്യ​ങ്ങ​ൾ നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണോ സ​ജി ചെ​റി​യാ​ൻ പ​റ​യു​ന്ന​ത്. പേ​ര് നോ​ക്കി​യാ​ണോ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും സ​ലാം ചോ​ദി​ച്ചു. മു​സ്‌​ലിം ഭൂ​രി​പ​ക്ഷ സ്ഥ​ല​ങ്ങ​ളി​ല്‍ സി​പി​എം മു​സ്‌​ലിം സ്ഥാ​നാ​ര്‍​ഥി​യെ​യാ​ണ് നി​ര്‍​ത്തു​ന്ന​ത്.

ഹൈ​ന്ദ​വ മെ​ജോ​റി​റ്റി​യു​ള്ള എ​വി​ടെ​യെ​ങ്കി​ലും മാ​ര്‍​ക്‌​സി​സ്റ്റ് പാ​ര്‍​ട്ടി മു​സ്‌​ലിം സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​യി​ട്ടു​ണ്ടോ. സ​ജി ചെ​റി​യാ​ന്‍റെ പ​രാ​മ​ർ​ശം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. എ.​കെ.​ബാ​ല​നി​ലേ​ക്കും സ​ജി ചെ​റി​യാ​നി​ലേ​ക്കു​മെ​ക്കെ പാ​ർ​ട്ടി അ​ധഃ​പ​തി​ച്ചു.

ലീ​ഗി​നെ പ്ര​കോ​പി​പ്പി​ക്കു​ക എ​ന്നു​ള്ള​താ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. അ​തി​ന് ലീ​ഗ് നി​ന്ന് കൊ​ടു​ക്കി​ല്ല. വ​ർ​ഗീ​യ​ത​യെ ത​ട​ഞ്ഞു നി​ർ​ത്തു​ന്ന​ത് ലീ​ഗാ​ണെ​ന്നും പി.​എം.​എ.​സ​ലാം പ​റ​ഞ്ഞു.

Kerala

പു​തു​മു​ഖ​ത്തി​ന് അ​വ​സ​രം ന​ൽ​ക​ണം; തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ.​ടി.​ജ​ലീ​ൽ

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കെ.​ടി.​ജ​ലീ​ൽ. ഇ​ക്കാ​ര്യം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു​വെ​ന്നും അ​ന്തി​മ തീ​രു​മാ​നം പാ​ർ​ട്ടി​ക്ക് എ​ടു​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​നി പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​ക​ണം.

ത​വ​നൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ആ​രു മ​ത്സ​രി​ച്ചാ​ലും വി​ജ​യം ഉ​റ​പ്പാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ജി​ല്ല​യി​ൽ ഉ​ണ്ടാ​ക്കി​യ നേ​ട്ടം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും ജ​ലീ​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ജ​ലീ​ലി​നെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സി​പി​എം നേ​തൃ​ത്വം. ത​വ​നൂ​ർ രൂ​പീ​കൃ​ത​മാ​യ 2011 മു​ത​ൽ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് ജ​ലീ​ലാ​ണ്. കെ.​ടി. ജ​ലീ​ലി​നോ​ളം​പോ​ന്ന മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​യി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് സി​പി​എം നേ​തൃ​ത്വം.

 

 

 

 

National

ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സ്-​ഇ​ട​ത് സ​ഖ്യം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

കോ​ൽ​ക്ക​ത്ത: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്-​ഇ​ട​ത് സ​ഖ്യം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. മു​ൻ​കാ​ല​ങ്ങ​ളി​ലെ സ​ഖ്യ പ​രീ​ക്ഷ​ണ​ങ്ങ​ൾ വ​ലി​യ പ​രാ​ജ​യ​മാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ഖ്യം വേ​ണോ അ​തോ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കു​മു​ള്ളി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​ണ്.

സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ശു​ഭ​ങ്ക​ർ സ​ർ​ക്കാ​രും ഒ​രു വി​ഭാ​ഗം മു​തി​ർ​ന്ന നേ​താ​ക്ക​ളും ഇ​ത്ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി സ​ഖ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ത​ക​ർ​ത്തു​വെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​ത് ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യു​മെ​ന്ന ചി​ന്ത ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ൾ​ക്കു​മു​ണ്ട്. കോ​ൺ​ഗ്ര​സ് ഒ​രു ബാ​ധ്യ​ത​യാ​ണെ​ന്നാ​ണ് ചി​ല ഇ​ട​ത് നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. 2016 ൽ ​ഇ​ട​തു​പ​ക്ഷ​ത്തി​ന് 20 ശ​ത​മാ​ന​ത്തോ​ളം വോ​ട്ട് വി​ഹി​ത​മു​ണ്ടാ​യി​രു​ന്ന​ത് 2021ൽ ​വെ​റും 4.71 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

ഈ ​വോ​ട്ടു​ക​ൾ വ​ലി​യ​തോ​തി​ൽ ബി​ജെ​പി​യി​ലേ​ക്ക് ചോ​രാ​ൻ കോ​ൺ​ഗ്ര​സു​മാ​യു​ള്ള സ​ഖ്യം കാ​ര​ണ​മാ​യോ​യെ​ന്ന് ഇ​വ​ർ സം​ശ​യി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഈ​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.

 

Kerala

കോൺഗ്രസിലേക്ക് വരുന്നവരെ വർഗവഞ്ചകരെന്ന് വിളിക്കുന്നത് സിപിഎമ്മിന്‍റെ ഇരട്ടത്താപ്പെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയവർക്കെല്ലാം പരവതാനി വിരിച്ചു സ്വീകരണം കൊടുത്ത് വലിയ പദവികൾ നൽകിയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.

അതേസമയം കോൺഗ്രസിലേക്ക് ആരെങ്കിലും വന്നാൽ അവരെ വർഗവഞ്ചകർ എന്നുവിളിച്ചാക്ഷേപിക്കും. ഇത് ഇരട്ടത്താപ്പാണ്. ഈ ഇരട്ടത്താപ്പ് കേരളത്തിൽ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങൾ ആരെയും പ്രലോഭിപ്പിച്ച് കൊണ്ടുവരുന്നതല്ല. സിപിഎം നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങളിൽ മനം മടുത്ത് ആളുകൾ രാജിവച്ചു പുറത്ത് വരുന്നതാണ്. സിപിഎമ്മിൽ കമ്യൂണിസമില്ലാത്ത് കൊണ്ട് അവർ പുറത്തുവരുന്നതാണ്.

കമ്യൂണിസ്റ്റുകാർക്ക് സിപിഎമ്മിൽ തുടരാൻ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു. അതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം. ജനങ്ങൾ വസ്തുതകൾ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കൾ ഓർക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Kerala

ടേം ​വ്യ​വ​സ്ഥ​യി​ൽ തീ​രു​മാ​നം; സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി ഇ​ന്നു മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കു​ന്ന കേ​ര​ളം ഉ​ൾ​പ്പെ​ടെ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യോ​ഗം ഇ​ന്നു മു​ത​ൽ ചേ​രും. ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കേ​ന്ദ്രം വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ​ക്കും പു​തി​യ തൊ​ഴി​ൽ കോ​ഡി​നു​മെ​തി​രെ ദേ​ശീ​യ ത​ല​ത്തി​ൽ ആ​വി​ഷ്ക​രി​ക്കേ​ണ്ട സ​മ​ര​പ​രി​പാ​ടി​ക​ളും ച​ർ​ച്ച ചെ​യ്യും.

കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ബം​ഗാ​ൾ, അ​സം, പു​തു​ച്ചേ​രി സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പു വ​രാ​നി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പാ​ർ​ട്ടി​ക്കു ഭ​ര​ണ​മു​ള്ള ഏ​ക സം​സ്ഥാ​നം കേ​ര​ള​മാ​ണ്. ര​ണ്ടു ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച​വ​ർ മാ​റി നി​ൽ​ക്ക​ണ​മെ​ന്ന ടേം ​വ്യ​വ​സ്ഥ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​യ​തു സി​സി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്.

ടേം ​വ്യ​വ​സ്ഥ‌​യി​ൽ ഇ​ള​വു​ണ്ടാ​ക​ണ​മെ​ങ്കി​ലും സി​സി​യു​ടെ അം​ഗീ​കാ​രം വാ​ങ്ങ​ണം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.

Kerala

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി; ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് എ​സ്. രാ​ജേ​ന്ദ്ര​ൻ

ഇ​ടു​ക്കി: സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും മു​ൻ ദേ​വി​കു​ളം എം​എ​ൽ​എ​യു​മാ​യ എ​സ്.​രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​ക്ക്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും ബി​ജെ​പി നേ​താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ‌‌‌‌പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ.​രാ​ജ​യെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ചു പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജേ​ന്ദ്ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പാ​ർ​ട്ടി​ക്കെ​തി​രെ തി​രി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്താ​ലും അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2006 മു​ത​ൽ 2021 വ​രെ തു​ട​ർ​ച്ച​യാ​യ 15 വ​ർ​ഷം അ​ദ്ദേ​ഹം ദേ​വി​കു​ളം മ​ണ്ഡ​ല​ത്തെ പ്രതിനിധീകരിച്ചിരുന്നു. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ രാ​ജേ​ന്ദ്ര​നെ ബി​ജെ​പി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.

ത​മി​ഴ് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ അ​ധി​വ​സി​ക്കു​ന്ന ഇ​ടു​ക്കി ജി​ല്ല​യു​ടെ മ​ല​യോ​ര​ങ്ങ​ളി​ൽ സ്വാ​ധീ​ന​മു​ള്ള മ​റ്റ് പാ​ർ​ട്ടി നേ​താ​ക്ക​ളെ ബി​ജെ​പി​യി​ൽ എ​ത്തി​ക്കാ​ൻ കു​റ​ച്ചു​നാ​ളാ​യി അ​വ​ർ ശ്ര​മി​ച്ചു​വ​രു​ക​യാ​ണ്.

 

 

Kerala

ഇ​ട​തു നി​രീ​ക്ഷ​ക​ന​ല്ല; ഇ​നി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ പ​രി​ഹാ​സ​വു​മാ​യി ഹ​സ്ക​ർ

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു നി​രീ​ക്ഷ​ക​നെ​ന്ന പ​ദ​വി രാ​ജി​വ​ച്ചെ​ന്നും ഇ​നി മു​ത​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നാ​ണെ​ന്നും അ​ഡ്വ.​ബി.​എ​ൻ.​ഹ​സ്ക​ർ. ഔ​ദ്യോ​ഗി​ക പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ കൈ​പ്പ​റ്റി​യ ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് തി​രി​ച്ച​ട​ച്ചെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന വി​ധ​ത്തി​ൽ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന് സി​പി​എം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യെ​യും എ​സ്എ​ൻ​ഡിപി ​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​യും ചാ​ന​ൽ ച​ർ​ച്ച​യി​ൽ അ​ഡ്വ.​ബി.​എ​ൻ.​ഹ​സ്ക​ർ വി​മ​ർ​ശി​ച്ചി​രു​ന്നു.

ഇ​ട​തു​നി​രീ​ക്ഷ​ക​നെ​ന്ന ലേ​ബ​ലി​ൽ ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​പി​എം ഹ​സ്ക്ക​റി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ത​നി​ക്ക് ല​ഭി​ച്ച എ​ല്ലാ സ്ഥാ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും തി​രി​ച്ചേ​ൽ​പ്പി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഔ​ദ്യോ​ഗി​ക വാ​ഹ​നം, ഡ്രൈ​വ​ർ, ഗ​ൺ​മാ​ൻ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ തി​രി​കെ ന​ൽ​കി​യ​താ​യും ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. വി​മ​ർ​ശ​ക​ർ​ക്ക് മ​റു​പ​ടി​യെ​ന്നോ​ണം പേ​ടി​ച്ചു പോ​യെ​ന്ന് പ​റ​ഞ്ഞേ​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

Kerala

ത​ന്ന റോ​ളു​ക​ൾ ഗം​ഭീ​ര​മാ​ക്കി; പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കും: എം.​മു​കേ​ഷ്

കൊ​ല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് എം.​മു​കേ​ഷ് എം​എ​ൽ​എ. ജ​ന​സേ​വ​നം ന​ട​ത്താ​ന്‍ എം​എ​ല്‍​എ ആ​ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മി​ല്ല. എ​ല്ലാം തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി​യാ​ണ്. പൊ​തു പ്ര​വ​ര്‍​ത്ത​നം തു​ട​രും.

ത​രു​ന്ന റോ​ളു​ക​ള്‍ ബെ​സ്റ്റാ​ക്കി കൈ​യി​ൽ കൊ​ടു​ക്കു​ന്ന​താ​ണ് രീ​തി. ഒ​രി​ക്ക​ലും മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല. പ്ര​ക​ടി​പ്പി​ക്കു​ക​യു​മി​ല്ല. പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​ല്‍ എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ക്കി​ല്ലെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം കൊ​ല്ല​ത്ത് മു​കേ​ഷി​നെ മാ​റ്റി ചി​ന്ത ജെ​റോ​മി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം നീ​ക്കം ന​ട​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​വ​നേ​താ​ക്ക​ളെ മ​ത്സ​രി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് സി​പി​എം.

 

Kerala

നാ​ലാമൂ​ഴ​ത്തി​ന് ക​ട​ന്ന​പ്പ​ള്ളി ഇ​റ​ങ്ങു​മോ? ഇ​ല്ലെ​ങ്കി​ൽ ക​ണ്ണൂ​ർ സി​പി​എം ഏ​റ്റെ​ടു​ക്കും


ക​​​ണ്ണൂ​​​ർ: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ചൂ​​​ട് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​മു​​​ന്നേ ത​​​ന്നെ ക​​​ണ്ണൂ​​​ർ മ​​​ണ്ഡ​​​ലം ശ്ര​​​ദ്ധേ​​​യ​​​മാ​​​കു​​​ക​​​യാ​​​ണ്. കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും മ​​​ന്ത്രി​​​യു​​​മാ​​​യ ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ണ്ണൂ​​​രി​​​ൽ നാ​​​ലാ​​മൂ​​​ഴ​​​ത്തി​​​നാ​​​യി ഇ​​​റ​​​ങ്ങു​​​മോ എ​​​ന്ന​​​താ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ കേ​​​ര​​​ളം ഉ​​​റ്റു​​നോ​​​ക്കു​​​ന്ന​​​ത്.

2011 മു​​​ത​​​ൽ ക​​​ട​​​ന്ന​​​പ്പ​​​ള്ളി ക​​​ണ്ണൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പോ​​​രാ​​​ട്ട​​​ത്തി​​​ലു​​​ണ്ട്. 2011ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ എ.​​​പി. അ​​​ബ്ദു​​​ള്ള​​​ക്കു​​​ട്ടി​​​യോ​​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും തോ​​​ൽ​​​വി വി​​​ജ​​​യ​​​ത്തി​​​ന്‍റെ ച​​​വി​​​ട്ടു​​​പ​​​ടി​​​യാ​​​ണെ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു പി​​​ന്നീ​​​ടു​​​ള്ള പോ​​​രാ​​​ട്ട​​​ങ്ങ​​​ൾ.

2016ൽ ​​​കോ​​​ൺ​​​ഗ്ര​​​സി​​​ലെ സ​​​തീ​​​ശ​​​ൻ പാ​​​ച്ചേ​​​നി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ ക​​​ട​​​ന്ന​​​പ്പ​​​ള്ളി 2021ലും ​​​വി​​​ജ​​​യ​​​മാ​​​വ​​​ർ​​​ത്തി​​​ച്ചു. 2016ൽ 1196 ​​​വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​യി​​​രു​​​ന്നു വി​​​ജ​​​യ​​​മെ​​​ങ്കി​​​ൽ 2021 ഭൂ​​​രി​​​പ​​​ക്ഷം 1745 ആ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണ് ക​​​ട​​​ന്ന​​​പ്പ​​​ള്ളി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്. ​ര​​​ണ്ട് ഇ​​​ട​​​ത് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലും അം​​ഗ​​മാ​​യി​​രു​​ന്നു.

കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​ക്കേ 1971ൽ ​​​കാ​​​സ​​​ർ​​​ഗോ​​​ഡ് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ക​​​ന്നി​​​മ​​​ത്സ​​​ര​​​വും വി​​​ജ​​​യ​​​വും. സി​​​പി​​​എ​​​മ്മി​​​ലെ ഇ.​​​കെ. നാ​​​യ​​​​നാ​​​രെ തോ​​​ല്​​​പി​​​ച്ചാ​​​ണ് യു​​​വ​​​തു​​​ർ​​​ക്കി​​​യാ​​​യ ക​​​ട​​​ന്ന​​​പ്പ​​​ള്ളി ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

77ലും ​​​വി​​​ജ​​​യം ആ​​​വ​​​ർ​​​ത്തി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സി​​​ലെ പി​​​ള​​​ർ​​​പ്പി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ​​​ത്തു​​​ന്ന​​​ത്. കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​നി​​​ന്ന് പി​​​ള​​​ർ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ​​​ത്തി​​​യ നേ​​​താ​​​ക്ക​​​ൾ പ​​​ല​​​രും മാ​​​തൃ​​​സം​​​ഘ​​​ട​​​ന​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​പോ​​​യെ​​​ങ്കി​​​ലും ക​​​ട​​​ന്ന​​​പ്പ​​​ള്ളി എ​​​ൽ​​​ഡി​​​ഫി​​​നൊ​​​പ്പം ഉ​​​റ​​​ച്ചു നി​​​ന്നു. 1996ൽ ​​​കാ​​​സ​​​ർ​​​ഗോ​​​ഡ് ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല.

1980 മു​​​ത​​​ൽ ഇ​​​ങ്ങോ​​​ട്ട് ക​​​ട​​​ന്ന​​​പ്പ​​​ള്ളി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ​​​ജീ​​​വ​​​മാ​​​ണ്. 1980ൽ ​​​ഇ​​​രി​​​ക്കൂ​​​റി​​​ലും2001​​​ൽ പേ​​​രാ​​​വൂ​​​രി​​​ലും മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല. 2006ൽ ​​​എ​​​ട​​​ക്കാ​​​ട്ടു​​നി​​​ന്നു വി​​​ജ​​​യി​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​ക്ക് 2011ൽ ​​​ക​​​ണ്ണൂ​​​രി​​​ൽ അ​​​ടി​​​പ​​​ത​​​റി. എ​​​ന്നാ​​​ൽ തു​​​ട​​​ർ​​​ന്നു​​​ള്ള ര​​​ണ്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ക​​​ണ്ണൂ​​​ർ ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു. ക​​​ണ്ണൂ​​​രി​​​ൽ വി​​​ജ​​​യ​​​മാ​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ഇ​​​ക്കു​​​റി​​​യും ക​​​ട​​​ന്ന​​​പ്പ​​​ള്ളി ഇ​​​റ​​​ങ്ങു​​​മോ എ​​​ന്ന​​​താ​​​ണ് അ​​റി​​യേ​​ണ്ട​​ത്.

ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ള്ള​​​തി​​​നാ​​​ൽ ഇ​​​ത്ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ചേ​​​ക്കി​​​ല്ലെ​​​ന്ന സൂ​​​ച​​​ന​​​യു​​​ണ്ട്. ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​യി​​​ല്ലെ​​​ങ്കി​​​ൽ ക​​​ണ്ണൂ​​​ർ കോ​​​ൺ​​​ഗ്ര​​​സ്-​​എ​​​സി​​​ന് ന​​​ൽ​​​കാ​​​തെ സി​​​പി​​​എം ഏ​​​റ്റെ​​​ടു​​​ക്കും. പ​​​ക​​​രം മ​​​റ്റെ​​​വി​​​ടെ​​​യെ​​​ങ്കി​​​ലും കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​സി​​​ന് സീ​​​റ്റ് ന​​​ൽ​​​കും. സീ​​​റ്റ് സി​​​പി​​​എം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ക​​​ൺ​​​വീ​​​ന​​​ർ എ​​​ൻ. ച​​​ന്ദ്ര​​​ൻ, എ​​​ൻ. സു​​​ക​​​ന്യ, എം.​​​വി. നി​​​കേ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.


കോ​​​ൺ​​​ഗ്ര​​​സി​​​ൽ കെ. ​​​സു​​​ധാ​​​ക​​​ര​​​നാ​​​ണ് പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. സു​​​ധാ​​​ക​​​ര​​​നി​​​ല്ലെ​​​ങ്കി​​​ൽ മു​​​ൻ മേ​​​യ​​​ർ ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജ്, അ​​​മൃ​​​ത രാ​​​മ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.

Kerala

എ.​കെ.​ബാ​ല​ൻ മാ​പ്പ് പ​റ​യ​ണം; ജ​മാ​അ​ത്തെ ഇ​സ്ലാ​മി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു

കൊ​ച്ചി: സി​പി​എം നേ​താ​വ് എ.​കെ.​ബാ​ല​നെ​തി​രെ ജ​മാ​അ​ത്തെ ഇ​സ്ലാ​മി വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ചു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ​വ​ന്നാ​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക്കാ​യി​രി​ക്കു​മെ​ന്നും മാ​റാ​ട് ക​ലാ​പം ആ​വ​ർ​ത്തി​ക്കു​മെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞി​രു​ന്നു.

ഈ പ്ര​സ്‌​താ​വ​ന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ സാ​ഹി​ബാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. പ്ര​സ്താ​വ​ന ഏ​ഴു ദി​വ​സ​ത്തി​ന​കം പി​ൻ​വ​ലി​ച്ച് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണം.

ക്ഷ​മാ​പ​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. ഒ​രു കോ​ടി​രൂ​പ ന​ഷ്ട പ​രി​ഹാ​രം വേ​ണ​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

ബാ​ല​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വും ജ​മാ​അ​ത്തെ ഇ​സ്ലാ​മി അ​മീ​റും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വ​ര്‍​ഗീ​യ വി​ഭ​ജ​ന​ത്തി​നാ​ണ് സി​പി​എം നീ​ക്ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. ബാ​ല​ൻ അ​ഭി​ന​വ ഗീ​ബ​ൽ​സ് ആ​ക​രു​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്ലാ​മി അ​മീ​റും പ​റ​ഞ്ഞി​രു​ന്നു.

 

 

Kerala

സി​പി​എം കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ; മേ​യ​ർ സ്ഥാ​നാ​ർ​ഥി ഇ​റ​ങ്ങി​പ്പോ​യി

കൊ​ല്ലം: സി​പി​എം കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ത​ർ​ക്ക​വും ഇ​റ​ങ്ങി​പ്പോ​ക്കും. കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ തോ​ൽ​വി​യെ കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ​യാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

പൊ​തു​സ​മ്മ​ത​ന​ല്ലാ​ത്ത വ്യ​ക്തി​യെ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത് തി​രി​ച്ച​ടിക്ക് കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തി​നെ എ​തി​ർ​ത്ത് മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന വി.​കെ.​അ​നി​രു​ദ്ധ​ൻ രം​ഗ​ത്തെ​ത്തി​യ​തോ​ടെ രൂ​ക്ഷ​മാ​യ ത​ർ​ക്ക​മു​ണ്ടാ​യി.

തു​ട​ർ​ന്ന് അ​നി​രു​ദ്ധ​ൻ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ പ​ങ്കെ​ടു​ത്ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ളു​ണ്ടാ​യ​ത്.

നാ​ട​ക​വും, സാ​മ്പ​ശി​വ​ന്‍റെ ക​ഥാ​പ്ര​സം​ഗ​വും ക​ണ്ടാ​ണ് സി​പി​എ​മ്മി​ൽ എ​ത്തി​യ​തെ​ന്നും പാ​ർ​ട്ടി​യാ​ണ് ത​നി​ക്ക് എ​ല്ലാ​മെ​ന്നും വി.​കെ.​അ​നി​രു​ദ്ധ​ൻ യോ​ഗ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി. ഇ​തി​നു​ശേ​ഷം അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

25 വ​ർ​ഷ​ത്തെ ഇ​ട​തു ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ചാ​ണ് യു​ഡി​എ​ഫ് കോ​ർ​പ​റേ​ഷ​ൻ പി​ടി​ച്ച​ത്. ബി​ജെ​പി​യും ഇ​വി​ടെ നേ​ട്ട​മു​ണ്ടാ​ക്കി​യി​രു​ന്നു.

 

Kerala

140 സീ​റ്റ് കി​ട്ടു​മെ​ന്ന് പ​റ​യാ​മ​ല്ലോ; സ​തീ​ശ​നെ പ​രി​ഹ​സി​ച്ച് കെ.​കെ.​ ഷൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നൂ​റ് സീ​റ്റു നേ​ടു​മെ​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തെ പ​രി​ഹ​സി​ച്ച് കെ.​കെ.​ഷൈ​ല​ജ എം​എ​ൽ​എ. യു​ഡി​എ​ഫ് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 100 സീ​റ്റ് ല​ഭി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത്.

140 സീ​റ്റ് കി​ട്ടു​മെ​ന്ന് പ​റ​യാ​മ​ല്ലോ​യെ​ന്നും ഷൈ​ല​ജ പ​രി​ഹ​സി​ച്ചു. കേ​ന്ദ്രം സാ​മ്പ​ത്തി​ക​മാ​യി കേ​ര​ള​ത്തെ ഞെ​രു​ക്കി​യ​പ്പോ​ൾ യു​ഡി​എ​ഫ് ഒ​ന്നും ചെ​യ്തി​ല്ല. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ യു​ഡി​എ​ഫ് ഒ​ര​ക്ഷ​രം പ​റ​ഞ്ഞി​ല്ല. യു​ഡി​എ​ഫി​ന് ഒ​റ്റ ല​ക്ഷ്യ​മാ​ണു​ള്ള​ത്.

ഇ​ട​തു പ​ക്ഷ​ത്തെ ഇ​ല്ലാ​താ​ക്കി ഇ​ത്ത​വ​ണ അ​ധി​കാ​ര​ത്തി​ൽ വ​രി​ക എ​ന്ന​താ​ണ് അ​വ​രു​ടെ ല​ക്ഷ്യം. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​യും ഷൈ​ല​ജ വി​മ​ർ​ശി​ച്ചു. എ​ന്തൊ​രു ക്രൂ​ര​ത​യാ​ണ് ആ ​ചെ​റു​പ്പ​ക്കാ​ര​ൻ കാ​ണി​ച്ച​ത്. എ​ന്നി​ട്ട് നു​ണ​പ​റ​യു​ക​യാ​യി​രു​ന്നു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ക്രൂ​ര​ത കോ​ൺ​ഗ്ര​സ്‌ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ​താ​ണ്. അ​വ​ർ അ​ത് പൂ​ഴ്ത്തി വെ​ച്ചു​വെ​ന്നും ഷൈ​ല​ജ കു​റ്റ​പ്പെ​ടു​ത്തി. വി​വ​രം പു​റ​ത്ത് വ​ന്ന​പ്പോ​ൾ ഇ​യാ​ളെ പു​റ​ത്താ​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ര​ക്ഷ​പ്പെ​ടാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ച്ച​തെ​ന്നും കെ.​കെ.​ഷൈ​ല​ജ പ​റ​ഞ്ഞു.

Kerala

ബോം​ബ് പൊ​ട്ടു​മെ​ന്ന് പ​ണ്ട് പ​റ​ഞ്ഞി​ട്ട് പൊ​ട്ടി​യി​ല്ല; നൂ​റി​ട​ത്ത് കോ​ൺ​ഗ്ര​സ് പൊ​ട്ടും: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നൂ​റി​ല​ധി​കം സീ​റ്റു​ക​ള്‍ യു​ഡി​എ​ഫ് നേ​ടു​മെ​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ പ​രി​ഹ​സി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ബോം​ബ് പൊ​ട്ടു​മെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞി​ട്ട് പൊ​ട്ടി​യി​ല്ല.

അ​തു​പോ​ലെ നൂ​റി​ട​ത്ത് കോ​ൺ​ഗ്ര​സ് പൊ​ട്ടു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ വ​രും. സ​തീ​ശ​ൻ എ​ന്ത് ബോം​ബ് പൊ​ട്ടി​ച്ചാ​ലും അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് എ​ൽ​ഡി​എ​ഫാ​യി​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നേ​തൃ​ക്യാ​മ്പ് ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​വി​ന്ദ​ന്‍റെ പ​രി​ഹാ​സം. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

Kerala

വെ​ള്ളാ​പ്പ​ള്ളി​യു​ടെ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ളോ​ട് സി​പി​എ​മ്മി​ന് യോ​ജി​പ്പ് : എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ളോ​ട് സി​പി​എ​മ്മി​ന് എ​ല്ലാ കാ​ല​ത്തും യോ​ജി​പ്പാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. എ​ന്നാ​ൽ അ​തി​ൽ നി​ന്ന് വ്യ​ത്യ​സ്‌​ത​മാ​യ നി​ല​പാ​ട് അ​ദ്ദേ​ഹം സ്വീ​ക​രി​ക്കു​മ്പോ​ൾ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സി​പി​എം ഏ​റ്റെ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

സി​പി​ഐ ച​തി​യ​ൻ ച​ന്തു​വാ​ണെ​ന്ന നി​ല​പാ​ട് ഞ​ങ്ങ​ൾ​ക്ക് ഇ​ല്ല. സി​പി​ഐ​യു​മാ​യി ഏ​റ്റ​വും ന​ല്ല ഐ​ക്യ​ത്തി​ലാ​ണ്. അ​ത് തു​ട​ർ​ന്ന് മു​മ്പോ​ട്ട് കൊ​ണ്ടു​പോ​കും. ഇ​ത്ത​ര​ത്തി​ൽ പ​റ​ഞ്ഞ​തി​ന് ഉ​ത്ത​ര​വാ​ദി ഞ​ങ്ങ​ള​ല്ല. അ​തി​നു​ള്ള ഉ​ത്ത​രം വെ​ള്ളാ​പ്പ​ള്ളി​യാ​ണ് പ​റ​യേ​ണ്ട​ത്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്. അ​തി​ന്‍റെ സാ​ങ്കേ​തി​ക​ത്വം സ​ർ​ക്കാ​രി​ന് മാ​ത്ര​മേ പ​റ​യാ​ൻ പ​റ്റൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഒടുവിൽ കു​റ്റ​സ​മ്മ​തം നടത്തി ; പി​എം ശ്രീയിൽ ​ഒ​പ്പി​ട്ട​തി​ല്‍ സ​ര്‍​ക്കാ​രിനു തെ​റ്റുപ​റ്റി: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​തി​ല്‍ സ​ര്‍​ക്കാ​രി​ന് തെ​റ്റ് പ​റ്റി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നു തെ​റ്റു​പ​റ്റി​യ കാ​ര്യം സ​മ്മ​തി​ച്ച​ത്.

പി​ന്നീ​ട് പാ​ർ​ട്ടി ഇ​ട​പെ​ട്ട് തെ​റ്റ് തി​രു​ത്തി. മ​റ്റ് പ​ല വി​ഷ​യ​ങ്ങ​ള്‍​ക്കൊ​പ്പം പി​എം ശ്രീ ​വി​വാ​ദ​വും ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് കാ​ര​ണ​മാ​യി​രി​ക്കാം. മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ​വ​രും. എ​ല്‍​ഡി​എ​ഫി​ന് 60 സീ​റ്റു​ക​ള്‍ ജ​യി​ക്കാ​നാ​കു​ന്ന സാ​ഹ​ച​ര്യം ഇ​പ്പോ​ഴു​മു​ണ്ട്.

രാ​ഷ്ട്രീ​യ മ​ത്സ​രം ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നേ​ക്കാ​ള്‍ 17 ല​ക്ഷം വോ​ട്ടു​ക​ള്‍ എ​ൽ​ഡി​എ​ഫി​ന് അ​ധി​ക​മു​ണ്ട്. അ​മി​ത ആ​ത്മ​വി​ശ്വാ​സം കൊ​ണ്ടാ​ണ് തോ​ല്‍​വി​യു​ണ്ടാ​യ​ത്.

ഇ​ത് സം​ഘ​ട​നാ വീ​ഴ്ച​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

 

 

 

Kerala

ജ​ന​സേ​വ​ന​മാ​ണ് ല​ക്ഷ്യം; ത​ർ​ക്ക സ്ഥ​ല​ത്ത് ഓ​ഫീ​സ് തു​റ​ന്ന് ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: വി.​കെ.​പ്ര​ശാ​ന്ത് എം​എ​ല്‍​എ​യു​മാ​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ ഓ​ഫീ​സ് തു​റ​ന്ന് ആ​ര്‍.​ശ്രീ​ലേ​ഖ. ചെ​റി​യൊ​രി​ട​ത്ത് ഇ​ന്ന് മു​ത​ൽ സേ​വ​നം തു​ട​ങ്ങി​യെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ശ്രീ​ലേ​ഖ വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്.

ഭാ​ര​താം​ബ​യു​ടെ ചി​ത്ര​ത്തി​നു മു​ന്നി​ൽ വി​ള​ക്ക് കൊ​ളു​ത്തി ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും പോ​സ്റ്റി​നൊ​പ്പം ശ്രീ​ലേ​ഖ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ക​ഷ്ടി​ച്ച് 70-75 സ്ക്വ​യ​ര്‍ ഫീ​റ്റ് മാ​ത്ര​മു​ള്ള ചെ​റി​യ മു​റി​യാ​ണെ​ന്നും കെ​ട്ടി​ട​ത്തി​ന് ചു​റ്റും ട​ണ്‍ ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണെ​ന്നും ശ്രീ​ലേ​ഖ പോ​സ്റ്റി​ൽ വി​മ​ര്‍​ശി​ക്കു​ന്നു​ണ്ട്.

ശാ​സ്ത​മം​ഗ​ല​ത്തെ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ​യു‌‌​ടെ ഓ​ഫീ​സ് ഒ​ഴി​യ​ണ​മെ​ന്ന് നേ​ര​ത്തെ ശ്രീ​ലേ​ഖ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത​ന്‍റെ ഓ​ഫീ​സ് സൗ​ക​ര്യ​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് പ്ര​ശാ​ന്ത് ഒ​ഴി​യ​ണ​മെ​ന്നാ​ണ് ശ്രീ​ലേ​ഖ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ താ​ൻ കൗ​ൺ​സി​ൽ ഓ​ഫീ​സി​ൽ ത​ന്നെ തു​ട​ര​മെ​ന്നാ​യി​രു​ന്നു ശ്രീ​ലേ​ഖ​യു​ടെ നി​ല​പാ​ട്. പി​ന്നാ​ലെ​യാ​ണ് വി​ഷ​യം വീ​ണ്ടും ഉ​ന്ന​യി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്‌​റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; സി​പി​എ​മ്മി​നെ ത​ള്ളി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടു​ക​ളെ ത​ള്ളി സി​പി​ഐ. സി​പി​എം വ​സ്തു​ത​ക​ൾ മ​റ​ച്ച് വെ​യ്ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി. ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​വും തി​രി​ച്ച​ടി​യാ​യി​യെ​ന്ന് സി​പി​ഐ വി​ല​യി​രു​ത്തി.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് സി​പി​ഐ ഇ​തി​നെ എ​തി​ർ​ത്ത് രം​ഗ​ത്തെ​ത്തി​യ​ത്. പ​ത്മ​കു​മാ​റി​നെ സം​ര​ക്ഷി​ച്ച​ത് തി​രി​ച്ച​ടി​യാ​യി. സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വി​ലാ​ണ് സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സ് ന​ട​പ​ടി​യെ​ടു​ത്തു. പ​ത്മ​കു​മാ​റി​നെ​തി​രെ സി​പി​എം എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു. സി​പി​എം ന്യാ​യീ​ക​ര​ണ​ങ്ങ​ൾ നി​ര​ത്തി പ​ത്മ​കു​മാ​റി​നെ സം​ര​ക്ഷി​ച്ചെ​ന്നും സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

ഞാ​യ​റാ​ഴ്ച ചേർന്ന സി​പി​എം യോ​ഗ​ത്തി​ലും ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യും പ​ത്മ​കു​മാ​റി​നെ​തി​രെ ന‌​ട​പ​ടി​യെ​ടു​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യെ​ന്ന് വി​ല​യി​രു​ത്തി​യി​രു​ന്നു.

Kerala

തോ​ൽ​വി​യു​ടെ കാ​ര​ണം ക​ണ്ടെ​ത്തി; പ​രി​ഹാ​ര​ക്രി​യ തു​ട​ങ്ങി: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നേ​റ്റ പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തി​യെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. അ​മി​ത ആ​ത്മ​വി​ശ്വാ​സം, സം​ഘ​ട​നാ ദൗ​ർ​ബ​ല്യം, പ്രാ​ദേ​ശി​ക വീ​ഴ്‌​ച തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണ് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​ക്ക് കാ​ര​ണം.

വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ല. വോ​ട്ടിം​ഗ് ക​ണ​ക്ക് നോ​ക്കി​യാ​ൽ 60 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ ലീ​ഡു​ണ്ട്. ശ​രി​യാ​യ രാ​ഷ്ട‌ീ​യ പ്ര​ചാ​ര​ണ​വും സം​ഘാ​ട​ന മി​ക​വും ഉ​ണ്ടെ​ങ്കി​ൽ തി​രി​ച്ച് പി​ടി​ക്കാം.

സ​ർ​ക്കാ​രി​നെ കു​റി​ച്ച് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും. ശ​ബ​രി​മ​ല​പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും ക​ള്ള​പ്ര​ചാ​ര​വേ​ല ന​ട​ത്തി​യി​രു​ന്നു. ആ ​പ​രി​ശ്ര​മം അ​വ​ർ ഉ​ദ്ദേ​ശി​ച്ച പോ​ലെ വി​ജ​യി​ച്ചി​ല്ല.

ക​ണ​ക്കു​ക​ൾ ഇ​താ​ണ് കാ​ണി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി ബി​ജെ​പി​യി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ബി​ജെ​പി ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ചി​ട്ടും നേ​രി​യ വ​ർ​ധ​ന മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

അ​വ​രു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പൊ​ളി​ഞ്ഞു. പാ​ല​ക്കാ​ട് പോ​ലും കേ​വ​ല​ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യി​ല്ല. യ​ഥാ​ർ​ത്ഥ​ത്തി​ൽ ബി​ജെ​പി​യെ നേ​രി​ട്ട​തും പ്ര​തി​രോ​ധി​ച്ച​തും എ​ൽ​ഡി​എ​ഫാ​ണ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി ജ​യി​ച്ച 41 വാ​ർ​ഡി​ൽ യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

സം​സ്ഥാ​ന​ത്താ​കെ ഇ​തേ അ​വ​സ്ഥ​യാ​ണ് പ​ര​സ്പ​രം വോ​ട്ട് കൈ​മാ​റ്റം ന​ട​ന്നി​ട്ടു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന ജാ​ഥ ന​ട​ത്തു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

 

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തി​രി​ച്ച​ടി​ച്ചു; സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ൽ വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന​സ​മി​തി​യി​ൽ വി​ല​യി​രു​ത്ത​ൽ. ശ​ബ​രി​മ​ല വി​വാ​ദ​വും സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യി.

ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​നാ​യി​ല്ലെ​ന്നും പ​ത്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി ഇ​ല്ലാ​ത്ത​ത് തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യെ​ന്നും ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​മു​ണ്ടാ​യി. ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം പേ​രും സ​മാ​ന​മാ​യ അ​ഭി​പ്രാ​യ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ത്മ​കു​മാ​റി​നെ​തി​രെ എ​ന്തു​കൊ​ണ്ട് ന​ട​പ​ടി എ​ടു​ത്തി​ല്ല എ​ന്ന ചോ​ദ്യ​മാ​ണ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് പ​ല ഭാ​ഗ​ത്തുനി​ന്നും നേ​രി​ട്ട​ത്.

ഇ​തി​ന് മ​റു​പ​ടി ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ വി​ജ​യം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു പ​ല ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ​യും വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടു. ഭ​ര​ണ​രം​ഗ​ത്ത് വി​വാ​ദ​ങ്ങ​ളി​ല്ലാ​ത്ത കാ​ല​മാ​ണ് ക​ട​ന്നു​പോ​യ​ത്. പി​എം​ശ്രീ പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത് തി​രി​ച്ച​ടി​യാ​യി.

ഒ​രു ആ​ലോ​ച​ന​യും കൂ​ടാ​തെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത് തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ക്ക് വ​ഴി​വെ​ച്ചു. സി​പി​എം - ബി​ജെ​പി ധാ​ര​ണ​യെ​ന്ന യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന് അ​ത് ഒ​ര​ള​വ് വ​രെ വി​ശ്വാ​സ്യ​ത കൂ​ട്ടി​യെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. അ​യ്യ​പ്പ സം​ഗ​മ​ത്തി​നെ​തി​രെ​യും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​യ്യ​പ്പ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത് വേ​റെ നി​ല​യി​ൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് പു​റ​ത്തു​വ​ന്ന സ്വ​ർ​ണ​ക്കൊ​ള്ള​യും വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് ആ​ക്കം​കൂ​ട്ടി. സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ സം​ഘ​ട​നാ വീ​ഴ്ച​യു​ണ്ടാ​യി.

ഇ​തെ​ല്ലാം പ​രി​ഹ​രി​ച്ച് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും സം​സ്ഥാ​ന സ​മി​തി വി​ല​യി​രു​ത്തി.

 

District News

യു​ഡി​എ​ഫ് - ബി​ജെ​പി അ​വി​ശു​ദ്ധ സ​ഖ്യം മ​റ​യ്ക്കാ​ൻ മാ​ധ്യ​മ​ശ്ര​മം: സി​പി​എം

കൊ​ല്ലം: യു​ഡി​എ​ഫ് -ബി​ജെ​പി അ​വി​ശു​ദ്ധ സ​ഖ്യം മ​റ​യ്ക്കാ​ൻ മാ​ധ്യ​മ​ങ്ങൾ ശ്ര​മി​ക്കു​ന്നു​വെ​ന്നു ജി​ല്ലാ ആ​ക്ടി​ംഗ് സെ​ക്ര​ട്ട​റി എ​സ്. ജ​യ​മോ​ഹ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം കൊ​ല്ലം​കോ​ർ​പ​റേ​ഷ​നി​ലെ പ​രാ​ജ​യം ഉ​യ​ർ​ത്തി​ക്കാ​ട്ടി ജി​ല്ല​യി​ലാ​കെ എ​ൽ​ഡി​എ​ഫ് പ്ര​ത്യേ​കി​ച്ച് സി​പി എം ​ത​ക​ർ​ന്നു എ​ന്നു​പ്ര​ച​രി​പ്പി​ക്കാ​നാ​യി​രു​ന്നു ഈ ​ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​ദ്യ ശ്ര​മം ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ന​ട​ന്നു​വെ​ന്ന പേ​രി​ൽ ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​യെ കൂ​ടാ​തെ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി, എ​സ്‌​ഡി​പി​ഐ തു​ട​ങ്ങി​യ ന്യൂ​ന​പ​ക്ഷ​വ​ർ​ഗീ​യ ശ​ക്തി​ക​ളെ കൂ​ട്ടു​പി​ടി​ച്ചാ​ണ് യു ​ഡി എ​ഫ് വി​ജ​യം എ​ന്ന എ​ൽ​ഡി​എ​ഫ് ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണ് ഇ​പ്പോ​ൾ കൊ​ല്ല​ത്ത് നി​ന്നു വ​രു​ന്ന​ത്. നി​യു​ക്ത മേ​യ​ർ എ.​കെ.​ഹ​ഫീ​സി​നെ എ​സ്‌​ഡി​പി​ഐ സം​സ്‌​ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ന്ദ​ർ​ശി​ച്ച് പി​ന്തു​ണ അ​റി​യി​ച്ച വി​വ​ര​മാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ യൂ​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും എ.​കെ. ഹ​ഫീ​സി​ന്‍റെ​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യ മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പി.​കെ ഗു​രു​ദാ​സ​ന്‍റെ പേ​രി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ തി​ക​ഞ്ഞ അ​സം​ബ​ന്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

വാ​ഹ​നം വി​ട്ടു ന​ൽ​കി​യി​ല്ല; പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി​യെ സി​പി​എം നേ​താ​വ് ത​ട​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക വാ​ഹ​നം വി​ട്ടു ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി​യെ സി​പി​എം നേ​താ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ വെ​ള്ള​നാ​ട് ശ​ശി വ​ഴി​യി​ൽ ത‌​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ സെ​ക്ര​ട്ട​റി​യെ​യാ​ണ് വെ​ള്ള​നാ​ട് ശ​ശി ത‍​ട​ഞ്ഞ​ത്.

പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ ക​ള​ക്ട​റേ​റ്റി​ൽ സ​മ​ർ​പ്പി​ച്ചു മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. വെ​ള്ള​നാ​ട് കു​ള​ക്കോ​ട് ഭാ​ഗ​ത്ത് വെ​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ കാ​ർ ഇ​യാ​ൾ ത​ട​യു​ക​യാ​യി​രു​ന്നു.

വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പോ​കാ​നാ​യി വാ​ഹ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. എ​ന്നാ​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നു ശേ​ഷം ഔ​ദ്യോ​ഗി​ക വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. തു​ട​ര്‍​ന്നാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

Kerala

20 വ​ർ​ഷ​ത്തെ ശി​ക്ഷ​വി​ധി​ച്ച​ത് ഒ​രു​മാ​സം മു​മ്പ്; സി​പി​എം നേ​താ​വി​ന് പ​രോ​ൾ

ക​ണ്ണൂ​ർ: പോ​ലീ​സി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ല്‍ 20 വ​ർ​ഷ​ത്തെ ശി​ക്ഷ​ല​ഭി​ച്ച സി​പി​എം നേ​താ​വ് വി.​കെ.​നി​ഷാ​ദി​ന് പ​രോ​ള്‍. ഷു​ക്കൂ​ർ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ലാ​ണ് ഇ​യാ​ൾ പോ​ലീ​സി​നു നേ​രെ ബോം​ബെ​റി​ഞ്ഞ​ത്.

കേ​സി​ൽ ക​ഴി​ഞ്ഞ മാ​സ​മാ​ണ് നി​ഷാ​ദി​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ​ക്ക് പ​രോ​ൾ ല​ഭി​ക്കു​ന്ന​ത്. ആ​റ് ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

നി​ഷാ​ദി​ന്‍റെ പി​താ​വി​ന് അ​സു​ഖം ആ​യ​തി​നാ​ല്‍ പ​രോ​ള്‍ അ​നു​വ​ദി​ച്ചെ​ന്നാ​ണ് ജ​യി​ല്‍ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. നി​ല​വി​ല്‍ 16 കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് വി.​കെ.​നി​ഷാ​ദ്. കൊ​ല​പാ​ത​കം, സം​ഘം​ചേ​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, മ​ര്‍​ദി​ക്ക​ല്‍, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കേ​സു​ക​ളാ​ണ് നി​ഷാ​ദി​നെ​തി​രേ​യു​ള്ള​ത്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ 46-ാം വാ​ര്‍​ഡ് മൊ​ട്ട​മ്മ​ലി​ല്‍ നി​ന്ന് മ​ത്സ​രി​ച്ച നി​ഷാ​ദ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജ​യി​ലി​ലാ​യ​തി​നാ​ല്‍ നി​ഷാ​ദ് ഇ​തു​വ​രെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ട്ടി​ല്ല.

 

Kerala

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ച​ട്ട​ലം​ഘ​നം; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ച​ട്ട​ലം​ഘ​നം ന​ട​ന്നെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. വി​വി​ധ ദൈ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ ചി​ല​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ഇ​ത്ത​ര​ത്തി​ൽ 20 പേ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും സി​പി​എം കൗ​ണ്‍​സി​ല​ര്‍ എ​സ്.​പി. ദീ​പ​ക് ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭ​യെ കാ​വി​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്.

ഇ​തു സം​ബ​ന്ധി​ച്ച് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞ​തെ​ന്നും എ​സ്.​പി. ദീ​പ​ക് വ്യ​ക്ത​മാ​ക്കി.

 

 

Kerala

വാ​ള​യാ​റി​ലെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​യ്ക്കു പി​ന്നി​ൽ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ൾ: മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു കൊ​ന്ന​തി​നു പി​ന്നി​ൽ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്. ബം​ഗ്ലാ​ദേ​ശി​യെ​ന്ന് ആ​ക്ഷേ​പി​ച്ചാ​ണ് രാം ​നാ​രാ​യ​ണ​നെ ആ​ള്‍​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.

ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കും. സം​ഘ​പ​രി​വാ​ര്‍ രാ​ജ്യ​മാ​കെ പ​ട​ര്‍​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ര്‍​ഗീ​യ വം​ശീ​യ വി​ഷ​ത്തി​ന്‍റെ ഇ​ര​യാ​ണ് രാം ​നാ​രാ​യ​ണ്‍.

സ​ര്‍​ക്കാ​ര്‍ രാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ 18 നാ​ണ് ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​യാ​യ രാം ​നാ​രാ​യ​ണ​നെ മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് ഒ​രു സം​ഘം ആ​ളു​ക​ൾ മ​ര്‍​ദി​ച്ച​ത്. നീ ​ബം​ഗ്ലാ​ദേ​ശി ആ​ണോ​ടാ എ​ന്ന​ട​ക്കം ചോ​ദി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തി​രി​ച്ച​ടി​യാ​യി; സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വി​മ​ർ​ശ​നം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യെ​ന്ന് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വി​മ​ർ​ശ​നം. എ.​പ​ത്മ​കു​മാ​റി​നെ​തി​രെ സം​ഘ​ട​നാ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​യി​രു​ന്നു.

ഇ​ത് എ​തി​രാ​ളി​ക​ൾ ആ​യു​ധ​മാ​ക്കി. എ.​പ​ത്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി​ക്ക് സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നു. മു​ൻ എം​എ​ൽ​എ കെ.​സി. രാ​ജ​ഗോ​പാ​ല​ൻ പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​രി​ച്ച​തി​നെ​തി​രെ​യും വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

മ​ത്സ​രം പ്രാ​ദേ​ശി​ക വി​ഭാ​ഗീ​യ​ത​യ്ക്ക് കാ​ര​ണ​മാ​യി. സി​പി​എം മൂ​ട് താ​ങ്ങി​ക​ളു​ടെ പാ​ർ​ട്ടി​യാ​യി. മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ കാ​ലു​വാ​രി തേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും കെ.​സി.​രാ​ജ​ഗോ​പാ​ല​ൻ ആ​രോ​പി​ച്ചി​രു​ന്നു.

ഇ​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണ്. പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

 

 

Kerala

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ല; മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​രും: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ല തി​രി​ച്ച​ടി​ക​ളു​ണ്ടാ​യി. ആ ​സാ​ഹ​ച​ര്യം മാ​റും.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​ക​ൾ സൂ​ക്ഷ​മാ​യി പ​രി​ശോ​ധി​ച്ചാ​ൽ എ​ൽ​ഡി​എ​ഫി​ന് 64 സീ​റ്റു​ക​ളി​ൽ മു​ൻ തൂ​ക്ക​മു​ണ്ട്. ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്‌ എ​ൽ​ഡി​എ​ഫി​ന് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പി​ക്കാ​നു​ള്ള ക​രു​ത്ത് ഇ​പ്പോ​ഴും ഉ​ണ്ടെ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

സി​പി​എ​മ്മി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും അ​ടി​ത്ത​റ ത​ക​ർ​ന്നു​വെ​ന്ന വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ളു​ടെ​യും അ​വ​രെ പി​ന്താ​ങ്ങു​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ​യും വി​ശ​ക​ല​ന​ത്തെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.​കോ​ർ​പ​റേ​ഷ​നു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​ഡി​എ​ഫി​ന് മു​ൻ​തൂ​ക്ക​മു​ണ്ട്.

രാ​ഷ്ട്രീ​യ പോ​രാ​ട്ടം ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. അ​തി​നാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

മോ​ദി​യു​ടെ പു​സ്ത​കം വാ​യി​ച്ച് ആ​കൃ​ഷ്ട​നാ​യി; സി​പി​എം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജെ​പി​യി​ൽ  

പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പു​സ്ത​കം വാ​യി​ച്ച് ആ​കൃ​ഷ്ട​നാ​യി സി​പി​എം നേ​താ​വും പൊ​ൽ​പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ല​ഗം​ഗാ​ധ​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. 20 വ​ർ​ഷം സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ബാ​ല​ഗം​ഗാ​ധ​ര​ൻ നി​ല​വി​ൽ പൊ​ൽ​പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ്.

പാ​ർ​ട്ടി വ്യ​ക്തി​യ​ധി​ഷ്ടി​ത​മാ​യ​തി​നാ​ലാ​ണ് സി​പി​എം വി​ട്ട​തെ​ന്ന് ബാ​ല​ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി ത​ന്നെ പ​ല​പ്പോ​ഴും മാ​റ്റി​നി​ർ​ത്തി. സ​ത്യം പ​റ​ഞ്ഞ​തി​നാ​ണ് മാ​റ്റി​നി​ർ​ത്തി​യ​തെ​ന്നും ബാ​ല​ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു.

ബാ​ല​ഗം​ഗാ​ധ​ര​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ശി​വ​ൻ ബി​ജെ​പി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു. ബാ​ല​ഗം​ഗാ​ധ​ര​ന്‍റെെ പാ​ർ​ട്ടി മാ​റ്റ​ത്തെ​ക്കു​റി​ച്ച് സി​പി​എം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Kerala

ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മി​ല്ല; നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു​വ​രു​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്ത​ൽ. രാ​ഷ്ട്രീ​യ പോ​രാ​ട്ടം ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​പ്പ​ത്തി​നൊ​പ്പം പി​ടി​ച്ചു.

സ​ർ​ക്കാ​രി​നോ​ടു​ള്ള എ​തി​ർ​പ്പ​ല്ല. മ​റ്റു ഘ​ട​ക​ങ്ങ​ളാ​ണ് ഫ​ല​ത്തെ സ്വാ​ധീ​നി​ച്ച​ത്. എ​തി​ർ​പ്പു​ക​ളെ മ​റി​ക​ട​ന്ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു വ​രാ​നാ​കു​മെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തി. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തി​രി​ച്ച​ടി ആ​യി​ട്ടു​ണ്ട്. അ​തി​നെ മ​റി​ക​ട​ക്ക​ണം.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ചി​ല ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​തീ​ക്ഷി​ച്ച വി​ജ​യം ഉ​ണ്ടാ​യി​ല്ല. സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് പ​ല​യി​ട​ത്തും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ച​തെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

 

 

Kerala

സി​പി​എം വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഗു​ണ്ട് എ​റി​ഞ്ഞു; സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

നെ​ടു​മ്പാ​ശേ​രി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ നി​ല​വി​ലെ സി​പി​എം വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഗു​ണ്ട് എ​റി​ഞ്ഞ കേ​സി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ൻ അ​റ​സ്റ്റി​ൽ.

നെ​ടു​മ്പാ​ശേ​രി പോ​സ്റ്റ് ഓ​ഫീ​സ് ക​വ​ല​യ്ക്കു സ​മീ​പം തെ​ക്കേ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ തി​ല​ക​ന്‍ (56) ആ​ണ് പി​ടി​യി​ലാ​യ​ത്. 12ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. 16-ാം വാ​ര്‍​ഡ് മെം​ബ​ര്‍ ബി​ന്ദു സാ​ബു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഗു​ണ്ട് ക​ത്തി​ച്ച് വ​ലി​ച്ചെ​റി​ഞ്ഞെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​ര്‍​ഡി​ല്‍ സി​പി​എ​മ്മി​ന​ക​ത്തെ ത​ര്‍​ക്ക​ങ്ങ​ളാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലും ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

നി​ല​വി​ലെ മെം​ബ​റാ​യി​രു​ന്ന ബി​ന്ദു സാ​ബു​വി​ന് ഇ​ക്കു​റി പാ​ര്‍​ട്ടി സീ​റ്റ് ന​ല്‍​കി​യി​രു​ന്നി​ല്ല. ഈ ​വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ജ​യി​ക്കു​ക​യും ചെ​യ്തു. ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​ന്റെ ത​ലേ​ന്നാ​ണ് ഗു​ണ്ട് ക​ത്തി​ച്ച് എ​റി​ഞ്ഞ​ത്.

Kerala

ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

ക​ണ്ണൂ​ർ: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഇ​രി​ട്ടി വ​ട്ട​ക്ക​യ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വ​ട്ട​ക്ക​യം സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ, ഭാ​ര്യ ബി​ന്ദു എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

അ​ക്ര​മി സം​ഘം വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു. സ്ഫോ​ട​ക വ​സ്തു എ​റി​യു​ന്ന​തി​നി​ടെ അ​ക്ര​മി സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ സി​പി​എ​മ്മും എ​ൽ​ഡി​എ​ഫും. തെ​ര​ഞ്ഞെ​ടു​പ്പു വി​ധി അ​വ​ലോ​ക​നം ചെ​യ്യാ​ൻ തി​ങ്ക​ളാ​ഴ്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ചേ​രും.

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു വി​ധി​യെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം നേ​താ​ക്ക​ളെ ത​ള്ളി​പ്പ​റ​യാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നും പാ​ർ​ട്ടി​ക്കും ക​ഴി​യാ​തി​രു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചെ​ന്ന പ​രാ​തി​യും സി​പി​എ​മ്മി​ലെ ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. എ​ൽ​ഡി​എ​ഫ് നേ​തൃ​യോ​ഗ​വും തി​ങ്ക​ളാ​ഴ്ച ചേ​രും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി ത​ന്നെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ലേ​യും പ്ര​ധാ​ന വി​ല​യി​രു​ത്ത​ൽ.

 

Kerala

സി​പി​എം നി​ല​പാ​ടി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ചു; പി​ണ​റാ​യി​സ​ത്തി​ന് തി​രി​ച്ച​ടി​കി​ട്ടി: പി.​വി.​അ​ൻ​വ​ർ

മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ണ​റാ​യി​സ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി ല​ഭി​ച്ചെ​ന്ന് മു​ൻ എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ. ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ച്ച വ​ർ​ഗീ​യ നി​ല​പാ​ടു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥ‌​ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും വാ ​തു​റ​ന്നാ​ൽ പ​റ​യു​ന്ന​ത് വ​ർ​ഗീ​യ​ത​യാ​ണ്. ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​നം വ​ർ​ഗീ​യ​ത​യ്ക്ക് എ​തി​രെ നി​ല​കൊ​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി നി​ല​കൊ​ണ്ട പ്ര​സ്ഥാ​ന​മാ​യി​രു​ന്നു.

ഈ ​ര​ണ്ട് നി​ല​പാ​ടി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ച് കേ​ര​ള​ത്തെ പ​രി​പൂ​ർ​ണ​മാ​യി വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​ൻ പി​ണ​റാ​യി ശ്ര​മി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ണ്ടി നി​ല​കൊ​ണ്ടി​രു​ന്ന പാ​ർ​ട്ടി പ​രി​പൂ​ർ​ണ​മാ​യും തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​യി​മാ​റി​യെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

 

 

 

 

Kerala

കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് മു​ന്നേ​റ്റം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി. കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും ആ​ദ്യ സൂ​ച​ന എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് മൂ​ന്ന്, യു​ഡി​എ​ഫ് മൂ​ന്ന്, എ​ൻ​ഡി​എ ര​ണ്ട് സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ക​യാ​ണ്.

സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ വി​വാ​ദ​മു​ണ്ടാ​യ മു​ട്ട​ട​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വൈ​ഷ്ണ സു​രേ​ഷ് പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണ്. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് ഏ​ഴു സീ​റ്റി​ലും യു​ഡി​എ​ഫ് ര​ണ്ട് സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ക​യാ​ണ്.

Kerala

കെ​എ​സ്ആ​ർ​ടി​സി​യി​ൽ തീ​വ്ര​ത കൂ​ടി​യ​ത് ഇ​നി​യി​ല്ല, തീ​വ്ര​ത കു​റ​ഞ്ഞ​ത് മാ​ത്രം; പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു

മ​ല​പ്പു​റം: തി​രൂ​ർ വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന പ്രീ​മി​യം സൂ​പ്പ​ർ​ഫാ​സ്റ്റു​ക​ൾ പി​ൻ​വ​ലി​ച്ചു​കൊ​ണ്ട് കെ​എ​സ്ആ​ർ​ടി​സി ഇ​റ​ക്കി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. തീ​വ്ര​ത കൂ​ടി​യ​ത് ഇ​നി​യി​ല്ല തീ​വ്ര​ത കു​റ​ഞ്ഞ​ത് മാ​ത്ര​മെ​ന്ന കെ​എ​സ്ആ​ർ​ടി​സി തി​രൂ​ർ ഫേ​സ്ബു​ക്ക് പേ​ജി​ൽ വ​ന്ന പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട - മാ​ന​ന്ത​വാ​ടി, പാ​ല - പാ​ണ​ത്തൂ​ർ റൂ​ട്ടി​ലാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റു​ക​ൾ പി​ൻ​വ​ലി​ച്ച് പ്രീ​മി​യം ബ​സു​ക​ൾ ഓ​ടി​ച്ച​ത്. എ​ന്നാ​ൽ വ​രു​മാ​നം കു​റ​ഞ്ഞ​തോ‌​ടെ പ്രീ​മി​യം ബ​സു​ക​ൾ പി​ൻ​വ​ലി​ച്ച് സൂ​പ്പ​ർ​ഫാ​സ്റ്റു​ക​ൾ ഓ​ടി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റോ​പ്പ് കു​റ​ച്ചും നി​ര​ക്ക് കൂ​ട്ടി​യും ആ​രം​ഭി​ച്ച പ്രീ​മി​യം ബ​സു​ക​ളി​ൽ വ​രു​മാ​നം കു​റ​വാ​യി​രു​ന്നു. അ​തി​നാ​ൽ മു​മ്പു​ണ്ടാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റു​ക​ൾ സ​ർ​വീ​സ് തു​ട​രു​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റേ​ത് തീ​വ്ര​ത കൂ​ടി​യ പീ​ഡ​ന​മെ​ന്നും എം.​മു​കേ​ഷി​ന്‍റേ​ത് തീ​വ്ര​ത കു​റ​ഞ്ഞ​തെ​ന്നും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ല​സി​താ നാ​യ​ർ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ ട്രോ​ളി​യാ​യി​രു​ന്നു കെ​എ​സ്ആ​ർ​ടി​സി​യു​ടെ പോ​സ്റ്റ്.

 

 

 

Kerala

മു​കേ​ഷ് പാ​ർ​ട്ടി മെ​മ്പ​റ​ല്ല; സം​ഘ​ട​ന​യി​ൽ ഇ​ല്ലാ​ത്ത ആ​ൾ​ക്കെ​തി​രെ എ​ങ്ങ​നെ ന​ട​പ​ടി​യെ​ടു​ക്കും: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത പ​രാ​തി​ക​ളാ​ണ് വ​രു​ന്ന​ത്. രാ​ഹു​ലി​നെ സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ​ര​മാ​വ​ധി ശ്ര​മി​ച്ചു.

കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. രാ​ഹു​ലി​ന്‍റെ രാ​ജി കേ​ര​ളം മു​ഴു​വ​ൻ ആ​വ​ശ്യ​പ്പെ​ടും. രാ​ഹു​ലി​ന്‍റെ കേ​സും മു​കേ​ഷ് എം​എ​ൽ​എ​യു​ടെ കേ​സും വ്യ​ത്യ​സ്ഥ​മാ​ണ്. മു​കേ​ഷ് പാ​ർ​ട്ടി മെ​മ്പ​റ​ല്ല.

മു​കേ​ഷി​നെ​തി​രെ പാ​ർ​ട്ടി കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​ന​യി​ൽ ഇ​ല്ലാ​ത്ത ആ​ൾ​ക്കെ​തി​രെ എ​ങ്ങ​നെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ ചോ​ദി​ച്ചു.

 

 

 

Kerala

ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി അം​ഗം സി​പി​എ​മ്മി​ല്‍ ചേ​ർ​ന്നു; പാ​ര്‍​ട്ടി വി​ട്ട​ത് വി.​മു​ര​ളീ​ധ​ര​ന്‍റെ ബ​ന്ധു

പ​ത്ത​നം​തി​ട്ട: ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി അം​ഗം സി​പി​എ​മ്മി​ൽ ചേ​ർ​ന്നു. മു​ൻ കേ​ന്ദ്ര മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍റെ ബ​ന്ധു കോ​ട്ടേ​ത്ത് ഹ​രി​യാ​ണ് ബി​ജെ​പി വി​ട്ട​ത്. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ സീ​റ്റ് നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​തി​ര്‍​പ്പാ​ണ് പാ​ർ​ട്ടി വി​ടാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

ഹ​രി​കു​മാ​റി​നെ സ്കൂ​ളി​ൽ പ​ഠി​പ്പി​ച്ച അ​ധ്യാ​പി​ക നി​ർ​മ​ല ടീ​ച്ച​റാ​ണ് അ​ദ്ദേ​ഹ​ത്തെ സി​പി​എ​മ്മി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്. സി​പി​എം മു​ൻ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആം​ഗ​വു​മാ​ണ് നി​ർ​മ്മ​ല​ടീ​ച്ച​ർ.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ന്ത​ളം മു​നി​സി​പ്പി​ലാ​റ്റി​യി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളാ​യി ചി​ല​രെ ഹ​രി​കു​മാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജി​ല്ലാ നേ​തൃ​ത്വ​വു​മാ​യി ഏ​റെ നാ​ളാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്ന ഹ​രി​കു​മാ​റി​ന്‍റെ നി​ർ​ദേ​ശം നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചി​ല്ല.

പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ ഹ​രി​കു​മാ​ർ സ്വ​യം വി​മ​ത​നാ​യി പ​ത്രി​ക ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ശ​ക്ത​മാ​യ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് വി​മ​ത സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ നി​ന്ന് ഹ​രി​കു​മാ​ർ പി​ന്മാ​റി. അ​തി​ന് ശേ​ഷ​മാ​ണ് സി​പി​എ​മ്മി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റം.

 

Kerala

സി​പി​എം നേ​താ​ക്ക​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു: വി.​ഡി.​സ​തീ​ശ​ൻ

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ സി​പി​എം നേ​താ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ.​പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വേ​റെ ആ​രും നോ​മി​നേ​ഷ​ൻ കൊ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ സ​മീ​പ​നം.

സി​പി​എം നേ​താ​ക്ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​മ നി​ർ​ദ്ദേ​ശ​പ​ത്രി​ക ത​ള്ളാ​നും പി​ൻ​വ​ലി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ക​യാ​ണ്. സി​പി​എ​മ്മി​ന്‍റേ​ത് വി​ചി​ത്ര​മാ​യ ന​ട​പ​ടി​ക​ളെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യും കാ​ണാ​ത്ത രീ​തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഒ​പ്പ് സ്വ​ന്ത​മാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ട് പോ​ലും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ എ​തി​ർ​ക്കു​ന്നു.

സി​പി​എം ഫാ​സി​സ്റ്റ് പാ​ർ​ട്ടി​യാ​യി മാ​റു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു. നീ​തി​പൂ​ർ​വ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നെ സി​പി​എം ത​ട​യു​ന്നു. എ​ന്ത് തോ​ന്നി​വാ​സ​വും കാ​ണി​ക്കാം എ​ന്ന​താ​ണ് ധാ​ര​ണ. എ​ന്തൊ​ക്കെ കാ​ണി​ച്ചാ​ലും സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കി​ല്ല.

നാ​മ നി​ർ​ദ്ദേ​ശ​പ​ത്രി​ക​ക​ൾ ത​ള്ളി​യ​തി​നെ​തി​രെ യു​ഡി​എ​ഫ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും വി. ​ഡി.​സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി; ജ​ന​വി​ധി തേ​ടു​ന്ന​ത് 98451 സ്ഥാ​നാ​ര്‍​ഥി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​തോ​ടെ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് 98451 സ്ഥാ​നാ​ര്‍​ഥി​ക​ള്‍. 2261 പ​ത്രി​ക​ക​ളാ​ണ് ത​ള്ളി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ മാ​ത്രം ത​ള്ളി​യ​ത് 527 പ​ത്രി​ക​ക​ളാ​ണ്.

കോ​ട്ട​യ​ത്ത് 401, എ​റ​ണാ​കു​ള​ത്ത് 348 പ​ത്രി​ക​ക​ളും ത​ള്ളി. മ​ല​പ്പു​റ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ത്രി​ക​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത് (19,959). തൃ​ശൂ​ര്‍(17,168), എ​റ​ണാ​കു​ളം (16,698) എ​ന്നീ ജി​ല്ല​ക​ളാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. വ​യ​നാ​ട്ടി​ലാ​യി​രു​ന്നു ഏ​റ്റ​വും കു​റ​വ് (5,227).

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു മൂ​ന്നു​വ​രെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാം. സ്ഥാ​നാ​ർ​ഥി​ക്കോ നാ​മ​നി​ർ​ദേ​ശ​ക​നോ സ്ഥാ​നാ​ർ​ഥി അ​ധി​കാ​ര​പ്പെ​ടു​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റി​നോ ഫോ​റം 5 ൽ ​ത​യാ​റാ​ക്കി​യ നോ​ട്ടീ​സ് ന​ല്കാം. സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന സ​മ​യ​ത്തി​നു ശേ​ഷം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

മ​ല​യാ​ളം അ​ക്ഷ​ര​മാ​ലാ ക്ര​മ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര്, വി​ലാ​സം, അ​നു​വ​ദി​ച്ച ചി​ഹ്നം എ​ന്നി​വ​യാ​ണ് ഈ ​പ​ട്ടി​ക​യി​ലു​ണ്ടാ​വു​ക. അ​ത​ത് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ഓ​ഫീ​സി​ലും ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത്,മു​നി​സി​പ്പാ​ലി​റ്റി ഓ​ഫീ​സി​ലും മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക പ​ര​സ്യ​പ്പെ​ടു​ത്തും.

 

 

Kerala

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ ക​ള്ള​യൊ​പ്പെ​ന്ന് ആ​രോ​പ​ണം; സി​പി​എം - ട്വ​ന്‍റി20 പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി  

 

തൃ​ശൂ​ർ: നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ ക​ള്ള​യൊ​പ്പെ​ന്ന ‌ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് സി​പി​എം - ട്വ​ന്‍റി20 പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി. മാ​ള പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ലാ​ണ് ക​ള്ള​യൊ​പ്പെ​ന്ന് ആ​രോ​പ​ണം സി​പി​എം ഉ​ന്ന​യി​ച്ച​ത്.

ഒ​ന്നാം വാ​ര്‍​ഡി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി സ​ന്തോ​ഷ് പ​യ്യാ​ക്ക​ലി​ന്‍റെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​യി​ല്‍ പി​ന്തു​ണ​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ മ​ല്ലി​ക അ​തി​ലു​ള്ള​ത് ത​ന്‍റെ ഒ​പ്പ​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം. ഇ​തോ​ടെ സ​ന്തോ​ഷി​ന്‍റെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ള്ള​ണ​മെ​ന്ന് സി​പി​എം പ്ര​തി​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ മ​ല്ലി​ക​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​റ​യി​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ച് ട്വ​ന്‍റി 20 പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ സം​ഘ​ർ​ഷ​മാ​യി. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വു​വ​ന്ന​ത്.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ടു​ത്ത വി​ക്ക​റ്റ് ഉ​ട​ൻ വീ​ഴും: കെ.​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത വി​ക്ക​റ്റ് ഉ​ട​ൻ വീ​ഴു​മെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. എ.​പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്‌​റ്റോ​ടെ സ​ർ​ക്കാ​രും സി​പി​എം നേ​തൃ​ത്വ​വും ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന തെ​ളി​ഞ്ഞു.

തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നു മു​ൻ​പ് മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്തി​നെ​യും അ​റ​സ്‌​റ്റ് ചെ​യ്യാ​ൻ എ​സ്ഐ​ടി ത​യാ​റാ​വ​ണം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ​യും വി​ശ്വ​സ്‌​ത​നാ​യ അ​നു​യാ​യി​യാ​ണ് എ.​പ​ത്മ​കു​മാ​ർ.

പ​ല പേ​രു​ക​ൾ പ്ര​സി​ഡ​ന്‍റ് സ്ഥാനത്തേക്ക് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ക​ട​കം​പ​ള്ളി​യും മു​ഖ്യ​മ​ന്ത്രി​യും അ​തീ​വ താ​ൽ​പ​ര്യ​മെ​ടു​ത്താ​ണ് പ​ത്മ​കു​മാ​റി​നെ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​ക്കി​യ​ത്. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സ​ർ​ക്കാ​രി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും കൈ​ക​ൾ ശു​ദ്ധ​മാ​ണെന്ന് പ​റ​യു​ന്ന​തി​ൽ ന്യാ​യ​മി​ല്ലെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

 

 

 

 

Kerala

പ​ത്രി​ക സ​മ​ർ​പ്പ​ണം അ​വ​സാ​നി​ച്ചു; ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നാ​ല് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് എ​തി​രി​ല്ല

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​ത്രി​ക സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നാ​ല് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ ജ​യി​ച്ചു. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളി​ലും മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡി​ലു​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ ജ​യി​ച്ച​ത്.

ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മൊ​റാ​ഴ, പൊ​ടി​ക്കു​ണ്ട് വാ​ർ​ഡു​ക​ളി​ലും മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ളി​ലു​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്രം പ​ത്രി​ക ന​ൽ​കി​യ​ത്. പ​ത്രി​ക സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ മു​ന്ന​ണി​ക​ള്‍​ക്കെ​ല്ലാം ത​ല​വേ​ദ​ന​യാ​യി വി​മ​ത ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

മി​ക്ക ജി​ല്ല​ക​ളി​ലും മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും വി​മ​ത ഭീ​ഷ​ണി​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും വി​മ​ത ശ​ല്യം നേ​രി​ടു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച​വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ സ​മ​യ​മു​ണ്ട്. അ​തി​നു​ശേ​ഷം മ​ത്സ​ര​ത്തി​ന്‍റെ പൂ​ർ​ണ ചി​ത്രം തെ​ളി​യും.

 

 

 

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ന്വേ​ഷ​ണം സ്വാ​ഗ​തം ചെ​യ്യു​ന്നു: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ത് അ​ന്വേ​ഷ​ണ​വും സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. അ​യ്യ​പ്പ​ന്‍റെ ഒ​രു ത​രി ന​ഷ്ട​മാ​ക​രു​ത് എ​ന്ന് ത​ന്നെ​യാ​ണ് നി​ല​പാ​ട്.

നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. യു​ഡി​എ​ഫ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചി​ല്ല. അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന വാ​ദം ഉ​ന്ന​യി​ച്ചു. രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ട് മു​ൻ​നി​ർ​ത്തി​യ​ല്ല അ​റ​സ്റ്റി​ൽ സി​പി​എം നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത്.

മ​ത​നി​ര​പേ​ക്ഷ​ത​ക്ക് പ​ക​രം പ്ര​തി​പ​ക്ഷം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് മ​ത തീ​വ്ര​വാ​ദ നി​ല​പാ​ടു​ക​ളാ​ണ്. ഇ​ട​തു​പ​ക്ഷം ഐ​ക്യ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. വി​ക​സ​നം ഇ​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷം പ​റ​യു​ന്ന​ത്. ജ​ന​ത്തി​ന് വ​സ്തു​ത ബോ​ധ്യ​മു​ണ്ടെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

വി.എം. വിനുവിനെ കോൺ​ഗ്രസ് അപമാനിച്ചു; കോൺ​ഗ്രസ് നേതൃത്വം മാപ്പ് പറയണമെന്ന് സിപിഎം

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥിയും സംവിധായകനുമായ വി.എം. വിനുവിന് വോട്ടില്ലെന്ന കാര്യം കോൺ​ഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ.

വിനു അറിയപ്പെടുന്ന സിനിമാ പ്രവർത്തകനാണ്. അദ്ദേഹം ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടികളോടൊപ്പവും നിന്നിട്ടില്ല. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്‍റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർഥിയാക്കിയതാണ്.

കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ അറിയാം അദ്ദേഹത്തിന് വോട്ടില്ലെന്ന്. ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്.

കോൺഗ്രസ് നേതൃത്വം സാംസ്കാരിക കേരളത്തോട് മാപ്പുപറയണമെന്നും ഇതിനെതിരെ വിനു ഒരു നിലപാടെടുത്ത് മുന്നോട്ടുവന്നാൽ പിന്തുണക്കുമെന്നും മോഹനൻ പറഞ്ഞു.

Kerala

ത​ല​സ്ഥാ​ന​ത്ത് സി​പി​എ​മ്മി​ന് തി​രി​ച്ച​ടി; ദേ​ശാ​ഭി​മാ​നി മു​ൻ ബ്യൂ​റോ ചീ​ഫ് വി​മ​ത സ്ഥാ​നാ​ർ​ഥി

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ള്ളൂ​ര്‍ വാ​ര്‍​ഡി​ല്‍ സി​പി​എ​മ്മി​ന് വി​മ​ത​ഭീ​ഷ​ണി. സി​പി​എം ഉ​ള്ളൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും ദേ​ശാ​ഭി​മാ​നി മു​ൻ ബ്യൂ​റോ ചീ​ഫു​മാ​യി​രു​ന്ന കെ. ​ശ്രീ​ക​ണ്ഠ​ന്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ത​ന്നെ പ​റ​ഞ്ഞു പ​റ്റി​ച്ചെ​ന്ന് ശ്രീ​ക​ണ്ഠ​ന്‍ പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു​വെ​ന്നും മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി രം​ഗ​ത്തെ​ത്തി.

വ​ലി​യ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ആ​കു​മ്പോ​ൾ ഇ​ത്ത​രം ചി​ല അ​പ ശ​ബ്ദം ഉ​ണ്ടാ​കും. അ​ത് വ​ലി​യ ക്രൂ​ര​ത​യി​ലേ​ക്ക് ഒ​ന്നും പോ​കു​ന്നി​ല്ല. വി​മ​ത​ർ ജ​നാ​ധി​പ​ത്യം തു​ട​ങ്ങി​യ അ​ന്നു​മു​ത​ലു​ണ്ട്. പാ​ർ​ട്ടി ഇ​തു കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

 

 

Kerala

സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം; മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: ന​രി​ക്കാ​ട്ടേ​രി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. മൂ​ന്ന് പേ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റു. സി​പി​എം പാ​റ​യി​ല്‍ ബ്രാ​ഞ്ച് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സ​ബി​ലാ​ഷ്, സു​ധീ​ഷ്, ര​ജീ​ഷ് എ​ന്നി​വ​ര്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

മൂ​ന്ന് പേ​രും നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രു ബൈ​ക്കും ത​ക​ര്‍​ത്തി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് സം​ഭ​വ​മെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തം​ഗ​മാ​യ സി​പി​എം നേ​താ​വ് പി.​പി. ബാ​ല​കൃ​ഷ്ണ​നും കു​ടും​ബ​ത്തി​നും നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ടം​ഗ സം​ഘ​മാ​ണ് അ​ക്ര​മി​ച്ച​തെ​ന്നാ​യി​രു​ന്നു പ​രാ​തി.

സ​ജീ​വ​ന് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് കി​ട്ടാ​ത്ത​തി​ന് കാ​ര​ണം ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഇ​ട​പെ​ട​ലാ​ണെ​ന്ന് പ​റ​ഞ്ഞ് ചി​ല​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു.

District News

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്: 18 സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് സി​പി​എം

കൊ​ച്ചി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. 18 സീ​റ്റു​ക​ളി​ല്‍ സി​പി​എം മ​ത്സ​രി​ക്കും. അ​ഞ്ചു സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന സി​പി​ഐ നാ​ലി​ട​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സി​പി​എം മ​ത്സ​രി​ക്കു​ന്ന ഡി​വി​ഷ​നു​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും ക്ര​മ​ത്തി​ല്‍:
ചെ​റാ​യി- കെ.​എ​സ്. നി​ബി​ന്‍, മൂ​ത്ത​കു​ന്നം- ലീ​ന വി​ശ്വ​ന്‍, ക​റു​കു​റ്റി- സി.​എം. സാ​ബു, പു​ല്ലു​വ​ഴി- എം.​ബി. അ​ജ​യ​കു​മാ​ര്‍, നെ​ല്ലി​ക്കു​ഴി- ടി.​എം. അ​ബ്ദു​ള്‍ അ​സീ​സ്, നേ​ര്യ​മം​ഗ​ലം- എ​യ്ഞ്ച​ല്‍ മേ​രി ജോ​ബി,

മു​ള​ന്തു​രു​ത്തി- ആ​ന്‍ സാ​റ ജോ​ണ്‍​സ​ണ്‍, ഉ​ദ​യം​പേ​രൂ​ര്‍- സ​ജി​ത മു​ര​ളി, കു​മ്പ​ള​ങ്ങി- ജോ​ബി പ​ന​ക്ക​ല്‍, പു​ത്ത​ന്‍​കു​രി​ശ്- ജൂ​ബി​ള്‍ ജോ​ര്‍​ജ്, കോ​ല​ഞ്ചേ​രി- എം.​വി. നി​താ​മോ​ള്‍, കീ​ഴ്മാ​ട്- അ​ന്‍​വ​ര്‍ അ​ലി, അ​ത്താ​ണി- എ​ന്‍.​സി. ഉ​ഷാ​കു​മാ​രി, ക​ടു​ങ്ങ​ല്ലൂ​ര്‍- ര​മ്യ തോ​മ​സ്, കോ​ട്ടു​വ​ള്ളി- ഫി​ലോ​മി​ന സെ​ബാ​സ്റ്റ്യ​ന്‍, ക​ട​മ​ക്കു​ടി- മേ​രി വി​ന്‍​സ​ന്റ്, വൈ​പ്പി​ന്‍- ആ​ല്‍​ബി ക​ള​രി​ക്ക​ല്‍,
ഞാ​റ​ക്ക​ല്‍- മി​നി രാ​ജു.

സി​പി​ഐ മ​ത്സ​രി​ക്കു​ന്ന ഡി​വി​ഷ​നു​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും ക്ര​മ​ത്തി​ല്‍:
പാ​മ്പാ​ക്കു​ട- സി.​ടി. ശ​ശി, വാ​ള​കം- കെ. ​കെ. ശ്രീ​കാ​ന്ത്, കാ​ല​ടി- സൂ​ര​ജ സു​ര​ഭി, എ​ട​ത്ത​ല- അ​ബ്ദു​ള്‍ സ​ത്താ​ര്‍.

കോ​ട​നാ​ട്, പോ​ത്താ​നി​ക്കാ​ട് ഡി​വി​ഷ​നു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ്ഥാ​നാ​ര്‍​ഥി​ക​ളെ ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. എ​ന്‍​സി​പി (വെ​ങ്ങോ​ല), കോ​ണ്‍​ഗ്ര​സ്-​എ​സ് (തു​റ​വൂ​ര്‍), കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി (ആ​വോ​ലി) എ​ന്നീ പാ​ര്‍​ട്ടി​ക​ള്‍​ക്കാ​ണ് എ​ല്‍​ഡി​എ​ഫി​ലെ മ​റ്റു സീ​റ്റു​ക​ള്‍.

Kerala

മു​ൻ എം​എ​ൽ​എ കെ.​സി.​രാ​ജ​ഗോ​പാ​ല​ൻ മ​ത്സ​രി​ക്കു​ന്നു; ജ​ന​വി​ധി തേ​ടു​ന്ന​ത് മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ലേ​ക്ക്

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള മു​ന്‍ എം​എ​ല്‍​എ കെ.​സി.​രാ​ജ​ഗോ​പാ​ല​ന്‍ മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു. എ​ട്ടാം വാ​ര്‍​ഡി​ല്‍ നി​ന്നും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്.

1979 ലെ ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് കെ.​സി.​രാ​ജ​ഗോ​പാ​ൽ മ​ത്സ​ര രം​ഗ​ത്തേ​ക്കി​റ​ങ്ങു​ന്ന​ത്. അ​ന്ന് ജ​യി​ച്ച് മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി. 1988ൽ ​ഇ​തേ പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യി.

2006ലാ​ണ് ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് എം​എ​ൽ​എ​യാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. 2011 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും മ​ത്സ​രി​ച്ചെ​ങ്കി​ലും കെ.​ശി​വ​ദാ​സ​ൻ നാ​യ​രോ​ട് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​യും സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​ണ്.

Kerala

ഫ​സ​ൽ വ​ധ​ക്കേ​സ് പ്ര​തി; കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

ക​ണ്ണൂ​ർ: ഫ​സ​ൽ വ​ധ​ക്കേ​സ് പ്ര​തി കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു. ത​ല​ശേ​രി ന​ഗ​ര​സ​ഭ 16-ാം വാ​ർ​ഡി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടാ​ണ് കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ ജ​ന​വി​ധി തേ​ടു​ന്ന​ത്.

2015ൽ ​ത​ല​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഫ​സ​ൽ കേ​സി​ൽ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് വി​ധി വ​ന്ന​ത്. ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ എ​റ​ണാ​കു​ളം ജി​ല്ല വി​ട്ട് പോ​ക​രു​തെ​ന്ന ഉ​പാ​ധി​യെ​ത്തു​ട​ർ​ന്ന് ഇ​രു​മ്പ​ന​ത്താ​യി​രു​ന്നു താ​മ​സം.

ഒ​മ്പ​ത് വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പി​ന്നീ​ട് കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും ത​ല​ശേ​രി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഫ​സ​ല്‍ വ​ധ​ക്കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​മാ​ണ് സി​ബി​ഐ കാ​രാ​യി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Kerala

എ​ല്‍​ഡി​എ​ഫി​ല്‍ ഭി​ന്ന​ത; തൃ​ക്കാ​ക്ക​ര​യി​ല്‍ സി​പി​ഐ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ എ​ല്‍​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യി​ല്‍ സി​പി​ഐ ത​നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. സി​പി​ഐ​യു​ടെ ര​ണ്ട് സി​റ്റിം​ഗ് വാ​ർ​ഡു​ക​ൾ വി​ട്ടു​ന​ല്‍​കാ​ന്‍ സി​പി​എം ത​യാ​റാ​യി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​പി​ഐ നി​ല​പാ​ട് ക​ടു​പ്പി​ക്കു​ന്ന​ത്.

15 മു​ത​ല്‍ 20 വാ​ര്‍​ഡു​ക​ളി​ല്‍ സ്വ​ന്തം സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്താ​നാ​ണ് സി​പി​ഐ​യു​ടെ നീ​ക്കം. ന​ഗ​ര സ​ഭ​യി​ലെ സി​പി​ഐ​യു​ടെ സി​റ്റിം​ഗ് വാ​ര്‍​ഡു​ക​ളാ​യ സ​ഹ​ക​ര​ണ റോ​ഡ്, ഹെ​ല്‍​ത്ത് സെ​ന്റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി​പി​എം ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ച്ചെ​ന്നാ​ണ് സി​പി​ഐ​യു​ടെ പ​രാ​തി.

ക​ഴി​ഞ്ഞ ത​വ​ണ കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി വി​ജ​യി​ച്ച് പി​ന്നീ​ട് എ​ല്‍​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ പി.​സി. മ​നൂ​പി​നെ ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ വാ​ര്‍​ഡി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ശ്ച​യി​ച്ച​ത്. പാ​ര്‍​ട്ടി ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം ജി​ജോ ചി​ങ്ങം​ത​റ​യെ സ​ഹ​ക​ര​ണ റോ​ഡി​ലും സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ നീ​ക്കം.

Kerala

സി​പി​എം - ബി​ജെ​പി ഡീ​ലെ​ന്ന് ആ​രോ​പ​ണം: ആ​നി അ​ശോ​ക​നെ സി​പി​എ​മ്മി​ല്‍ നി​ന്നും പു​റ​ത്താ​ക്കി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ സി​പി​എം - ബി​ജെ​പി ഡീ​ലെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ആ​നി അ​ശോ​ക​നെ സി​പി​എം പു​റ​ത്താ​ക്കി. ക​ഴ​ക്കൂ​ട്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും ചെ​മ്പ​ഴ​ന്തി ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വു​മാ​ണ് ആ​നി അ​ശോ​ക​ൻ.

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ൽ​എ ബി​ജെ​പി​യു​മാ​യി ഡീ​ല്‍ ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് ആ​നി അ​ശോ​ക​ന്‍ ആ​രോ​പി​ച്ച​ത്. കോ​ര്‍​പ​റേ​ഷ​നി​ല്‍ ബി​ജെ​പി​ക്ക് വോ​ട്ട് മ​റി​ക്കാ​ന്‍ ധാ​ര​ണ​യു​ണ്ടെ​ന്നും പ്ര​ത്യു​പ​കാ​ര​മാ​യി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി ക​ട​കം​പ​ള്ളി​ക്ക് വോ​ട്ട് ന​ല്‍​കു​മെ​ന്നു​മാ​ണ് ഡീ​ലെ​ന്നാ​ണ് ആ​നി അ​ശോ​ക​ന്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ഇ​ത് വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ചെ​മ്പ​ഴ​ന്തി ലോ​ക്ക​ല്‍ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നാ​ണ് ആ​നി​യെ പു​റ​ത്താ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ജ​ന​കീ​യ​നാ​യ നേ​താ​വാ​ണെ​ന്നും തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് അ​ദ്ദേ​ഹ​ത്തെ ക​രി​വാ​രി​ത്തേ​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​നി അ​ശോ​ക​നെ പു​റ​ത്താ​ക്കിയത്.

Kerala

വി​വാ​ദ​ങ്ങ​ളെ ഭ​യ​ക്കു​ന്നി​ല്ല; നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​മോ​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല: ആ​ര്യ രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ത്ത​ത് വി​വാ​ദ​ങ്ങ​ൾ ഭ​യ​ന്ന​ല്ലെ​ന്ന് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ. മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ പാ​ർ​ട്ടി​ക്ക് അ​വ​കാ​ശ​മു​ണ്ട്. ഒ​രാ​ൾ​ക്ക് മാ​ത്രം എ​പ്പോ​ഴും അ​വ​സ​രം കി​ട്ടി​യാ​ൽ പോ​ര​ല്ലോ.

പാ​ർ​ട്ടി ത​ന്ന പ​ദ​വി​യി​ൽ ഉ​യ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നാ​ണ് വി​ശ്വാ​സം. വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ഥി​യാ​യാ​ൽ അ​വി​ടെ മാ​ത്ര​മാ​യി ചു​രു​ങ്ങി​പ്പോ​കും. നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​മോ​യെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ​ര്യ രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ധി​ക്കാ​രി​യെ​ന്ന് വി​ളി​ക്കു​ന്ന​ത് താ​നൊ​രു സ്ത്രീ ​ആ​യ​തു​കൊ​ണ്ടാ​ണ്. പി​ൻ​സീ​റ്റ് ഡ്രൈ​വിം​ഗ് ആ​രോ​പ​ണം സ്ത്രീ​ക​ളെ അം​ഗീ​ക​രി​ക്കാ​ത്ത​വ​രു​ടേ​താ​ണ്. പാ​ർ​ട്ടി​യു‌​ടെ തീ​രു​മാ​നം അ​നു​സ​രി​ച്ചെ താ​ൻ പ്ര​വ​ർ​ത്തി​ക്കൂ​വെ​ന്നും ആ​ര്യ രാ​ജേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

കേ​ന്ദ്ര ഫ​ണ്ട് ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ല, കേ​ര​ള​ത്തി​ന്‍റെ അ​വ​കാ​ശം: വിദ്യാഭ്യാസമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വീ​ണ്ടും പ്ര​തി​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ വ​ഴി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന ഫ​ണ്ട് കേ​ര​ള​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്ന് ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

കേ​ന്ദ്ര ഫ​ണ്ട് ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ല. ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ, പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി​യാ​ണ്. ഈ ​ഫ​ണ്ടി​നാ​യി ശ്ര​മി​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ക​ട​മ​യും ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വ​യ്ക്കാ​നു​ള്ള ആ​ദ്യ​ഘ​ട്ട ശ്ര​മം പോ​ലും സം​സ്ഥാ​ന താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ്. ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ നി​യ​മ​ങ്ങ​ൾ​ക്കും പാ​ഠ്യ​പ​ദ്ധ​തി​ക്കും എ​തി​ര​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ത്.

വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​യും പു​രോ​ഗ​മ​ന സ്വ​ഭാ​വ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ക എ​ന്ന​ത് ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​ടി​യു​റ​ച്ച നി​ല​പാ​ടാ​ണ്. അ​തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ല. കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ഒ​രു പ​ദ്ധ​തി​യെ ആ​ശ്ര​യി​ച്ച​ല്ല മു​ന്നോ​ട്ട് പോ​കു​ന്ന​ത്. അ​ത് ന​മ്മു​ടെ ന​യ​മാ​ണ്. ഈ ​ന​യം ശ​ക്തി​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ ഫ​ണ്ടു​ക​ളും നേ​ടാ​ൻ ഇ​നി​യും ശ്ര​മി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

Kerala

ശി​വ​ൻ​കു​ട്ടി പ്ര​കോ​പി​ത​നാ​കാ​ൻ കാ​ര​ണം അ​റി​യി​ല്ല; പ്ര​കോ​പ​നം ഉ​ണ്ടാ​ക്കാ​ൻ താ​നി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം

 തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​കോ​പി​ത​നാ​കാ​ൻ എ​ന്താ​ണ് കാ​ര​ണ​മെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പ്ര​കോ​പ​നം ഉ​ണ്ടാ​ക്കാ​നോ പ്ര​കോ​പി​ത​നാ​ക്കാ​നോ താ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്എ​സ്കെ ഫ​ണ്ട് കി​ട്ടാ​തി​രു​ന്നാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കി​ല്ലെ​ന്ന് ശി​വ​ൻ​കു​ട്ടി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ബി​നോ​യ് വി​ശ്വം.

പി​എം ശ്രീ​യെ പ​റ്റി ശി​വ​ൻ​കു​ട്ടി​യെ പ​ഠി​പ്പി​ക്കാ​ൻ താ​ൻ ആ​ള​ല്ല. പി​എം ശ്രീ​യെ സം​ബ​ന്ധി​ച്ചു​ള്ള ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യം ശി​വ​ൻ​കു​ട്ടി​യെ പ​ഠി​പ്പി​ക്കാ​ൻ ത​ന്നെ​ക്കാ​ളും അ​വ​കാ​ശ​മു​ള്ള​ത് എം.​എ. ബേ​ബി​ക്കും എം.​വി. ഗോ​വി​ന്ദ​നു​മാ​ണ്. അ​വ​ർ പ​ഠി​പ്പി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​എം ശ്രീ​യി​ലൂ​ടെ ആ​ർ​എ​സ്എ​സി​ന്‍റെ വി​ദ്യാ​ഭ്യാ​സ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​നു​ള്ള നീ​ക്കം, അ​തി​നെ​പ്പ​റ്റി​യു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ​രി​യെ​ന്താ​ണെ​ന്ന് താ​ൻ പ​ഠി​പ്പി​ക്കു​ന്നി​ല്ല. അ​ത് പ​ഠി​പ്പി​ക്കാ​ൻ സി​പി​എ​മ്മി​ന്‍റെ നേ​താ​ക്ക​ന്മാ​രു​ണ്ട്.

പി​എം ശ്രീ​യും എ​സ്എ​സ്കെ​യും ര​ണ്ടും ഒ​ന്ന​ല്ല. ര​ണ്ടും കൂ​ട്ടി​ക്ക​ല​ർ​ത്തു​ന്ന​ത് ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ​മാ​ണ്. അ​ത​ല്ല എ​ൽ​ഡി​എ​ഫ് രാ​ഷ്ട്രീ​യം. എ​സ്എ​സ്കെ ഫ​ണ്ട് ല​ഭി​ക്കാ​ൻ ന​മു​ക്ക് അ​വ​കാ​ശ​മു​ണ്ട്. എ​സ്എ​സ്കെ ഫ​ണ്ട് ത​ട്ടി​പ​റി​ക്കാ​ൻ കേ​ന്ദ്രം ശ്ര​മി​ച്ചാ​ൽ അ​തി​നെ ഇ​ട​തു​പ​ക്ഷം നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും എ​തി​ർ​ക്കു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

പി​എം ശ്രീ​യെ സം​ബ​ന്ധി​ച്ച ജ​യ​പ​രാ​ജ​യം അ​ള​ക്കാ​ൻ സി​പി​ഐ ഇ​ല്ല. ഇ​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നാ​ണ് താ​ൻ നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞി​രു​ന്ന​ത്. ഈ ​ക​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ കാ​ര്യ​വും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വി​ജ​യ​മാ​ണ്.

എ​ൽ​ഡി​എ​ഫ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നോ അ​ടി​ത്ത​റ​യ്ക്കോ ഭം​ഗം വ​രു​ന്ന​ത് ഒ​ന്നും ചെ​യ്യി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി.​പി. ദി​വ്യ​യ്ക്ക് സീ​റ്റി​ല്ല; ക​ണ്ണൂ​രി​ല്‍ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് സി​പി​എം

ക​ണ്ണൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

എ​ഡി​എം ന​വീ​ന്‍​ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​യാ​യ മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യ്ക്ക് ഇ​ത്ത​വ​ണ സീ​റ്റി​ല്ല. അ​തേ​സ​മ​യം എ​സ്എ​ഫ്‌​ഐ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ കെ. ​അ​നു​ശ്രീ പി​ണ​റാ​യി ഡി​വി​ഷ​നി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കും.

സി​പി​എം സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ ബി​നോ​യ് കു​ര്യ​ന്‍ ഒ​ഴി​കെ​യു​ള്ള​വ​രെ​ല്ലാം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​തു​മു​ഖ​ങ്ങ​ളാ​ണ്. പി.​പി. ദി​വ്യ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന ക​ല്യാ​ശേ​രി ഡി​വി​ഷ​നി​ല്‍ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം വി.​വി. പ​വി​ത്ര​നാ​ണ് സ്ഥാ​നാ​ര്‍​ഥി.

എ​സ്എ​ഫ്‌​ഐ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​നു​ശ്രീ പി​ണ​റാ​യി ഡി​വി​ഷ​നി​ലാ​ണ് മ​ത്സ​രി​ക്കു​ക. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ ജേ​ണ​ലി​സം വി​ഭാ​ഗം ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യും എ​സ്എ​ഫ്‌​ഐ പേ​രാ​വൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ന​വ്യ സു​രേ​ഷ് പേ​രാ​വൂ​ര്‍ ഡി​വി​ഷ​നി​ല്‍​നി​ന്ന് ജ​ന​വി​ധി തേ​ടും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ബി​നോ​യ് കു​ര്യ​ന്‍ പെ​ര​ള​ശേ​രി​യി​ല്‍​നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; വാ​സു​വി​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ സി​പി​എ​മ്മി​ന്‍റെ പ​ങ്ക് തെ​ളി​ഞ്ഞു: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​വാ​സു​വി​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ സി​പി​എ​മ്മി​ന്‍റെ പ​ങ്ക് തെ​ളി​ഞ്ഞെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. കേ​സി​ൽ മു​ന്‍ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യ​ണം.

സ്വ​ര്‍​ണ​ക്കൊ​ള്ള​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് വി.​എ​ന്‍. വാ​സ​വ​ൻ രാ​ജി​വ​യ്ക്ക​ണം. സി​പി​എം നേ​തൃ​ത്വ​വു​മാ​യും സ​ര്‍​ക്കാ​രി​ലെ ഉ​ന്ന​ത​രു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ള്ള ആ​ളാ​ണ് വാ​സു. ചി​ല ഘ​ട്ട​ങ്ങ​ളി​ല്‍ ബോ​ര്‍​ഡി​നേ​ക്കാ​ള്‍ വ​ലി​യ അ​ധി​കാ​ര കേ​ന്ദ്ര​മാ​യി​രു​ന്നു വാ​സു.

വാ​സു​വി​ന് മു​ഖ്യ​മ​ന്ത്രി എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യി​രു​ന്നു. അ​തി​നാ​ൽ സി​പി​എം നേ​താ​ക്ക​ൾ​ക്ക് ഒ​ഴി​ഞ്ഞു​മാ​റാ​ൻ പ​റ്റി​ല്ല. വാ​സു ന​ട​ത്തി​യ കൊ​ള്ള​യു​ടെ തു​ട​ര്‍​ച്ചയാ​ണ് പി​ന്നീ​ടു​വ​ന്ന​വ​ർ ചെ​യ്ത​ത്. എ.​പ​ദ്മ​കു​മാ​റി​നെ​യും പി.​എ​സ്.​പ്ര​ശാ​ന്തി​നെ​യും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; ഇ​ട​തു​മു​ന്ന​ണി ച​രി​ത്ര​വി​ജ​യം നേ​ടും: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി ച​രി​ത്ര​വി​ജ​യം നേ​ടു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. എ​ല്ലാ കാ​ല​ത്തും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ധി​പ​ത്യം ഇ​ട​തു​മു​ന്ന​ണി​ക്കാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്രം സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ അ​ല്ല.

ഇ​തി​ന്‍റെ പാ​റ്റേ​ൺ വേ​റെ​യാ​ണെ​ന്നും മൂ​ന്നാം ടേ​മി​ലേ​ക്കു​ള്ള യാ​ത്ര​യാ​കും ഇ​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും ആ ​യാ​ത്ര തു​ട​ങ്ങി​യ​ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നാ​ണെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​കു​ന്ന ത​ര​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.

ശു​ചി​ത്വ കേ​ര​ളം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​മ്പി​ച്ച മാ​റ്റം വ​രു​ത്താ​ൻ ഈ ​സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു. പെ​ൻ​ഷ​നേ വേ​ണ്ട എ​ന്ന​താ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ അ​ഭി​പ്രാ​യം.

അ​ത് കേ​ര​ളം ച​ർ​ച്ച ചെ​യ്യ​ട്ടേ. പെ​ൻ​ഷ​ൻ കൂ​ട്ടി​യ​ത് കൈ​കൂ​ലി എ​ന്നാ​ണ് കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞ​ത്. അ​തേ അ​ഭി​പ്രാ​യ​മാ​ണോ മ​റ്റു​ള്ള​വ​ർ​ക്കെ​ന്നും പ​റ​യ​ട്ടെ. കേ​ര​ള​ത്തി​ൽ പ്ര​ധാ​ന മ​ത്സ​രം എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​ണെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Latest News

Up